×

2017ല്‍ യാഹുവില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ ഇന്ത്യയിലെ സെലിബ്രിറ്റികളില്‍ രണ്ട് മലയാളി താരങ്ങളുമുണ്ട്..ആരാണെന്ന് അറിയണ്ടേ??

ബോക്സ് ഓഫീസിലെ കണക്കിന്റെ കാര്യത്തില്‍ ബോളിവുഡ് താരങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ മലയാളത്തിന് കഴിയില്ല. എന്നാല്‍, മറ്റു ചില കാര്യങ്ങളില്‍ ബോളിവുഡ് താരങ്ങളെ പിന്നിലാക്കും മലയാളത്തിന്റെ താരങ്ങള്‍. 2017ല്‍ യാഹുവില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ ഇന്ത്യയിലെ സെലിബ്രിറ്റികളില്‍ രണ്ട് മലയാളി താരങ്ങളുമുണ്ട്. നടന്‍ ദിലീപും ഭാര്യയും നടിയുമായ കാവ്യ മാധവനും.

ഈ വര്‍ഷം ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ പുരുഷ സെലിബ്രിറ്റികളില്‍ മൂന്നാം സ്ഥാനത്താണ് ദിലീപ്. അമിതാഭ് ബച്ചന്‍, സല്‍മാന്‍ ഖാന്‍, രജനികാന്ത്, എന്നിവരെ മാത്രമല്ല, ജസ്റ്റിന്‍ ബീബറെപ്പോലും പിന്തള്ളിയിരിക്കുകയാണ് ദിലീപ്. നടി ആക്രമിക്കപ്പെട്ട കേസും അതുമായി ബന്ധപ്പെട്ട് അറസ്റ്റിലായതുമാണ് ദിലീപിനെ പട്ടികയില്‍ മുന്നിലെത്തിച്ചതെന്ന് വ്യക്തം.

അന്തരിച്ച ബോളിവുഡ് നടനും എം.പി.യുമായ വിനോദ് ഖന്നയെയാണ് സെലിബ്രിറ്റികളില്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞത്. കപില്‍ ശര്‍മയാണ് രണ്ടാമത്. ജസ്റ്റിന്‍ ബീബര്‍, കമല്‍ഹാസന്‍, രജനികാന്ത്, സല്‍മാന്‍ ഖാന്‍, ഋഷി കപൂര്‍, അമിതാഭ് ബച്ചന്‍ എന്നിവരാണ് ആദ്യ പത്തില്‍ ഇടം നേടിയ മറ്റുള്ളവര്‍.

നടി ആക്രമിക്കപ്പെട്ട സംഭവവും ദിലീപിന്റെ അറസ്റ്റും തന്നെയാണ് ഇത്രയേറെ പേര്‍ കാവ്യയെ തിരയാനുള്ള കാരണം. പട്ടികയില്‍ ഒന്‍പതാമതാണ് കാവ്യ. ബോളിവുഡിലെ ചൂടന്‍താരം ഇഷ ഗുപ്തയ്ക്ക് മുകളിലാണ് കാവ്യയുടെ സ്ഥാനം.

വനിതാ സെലിബ്രിറ്റികളുടെ കൂട്ടത്തില്‍ സണ്ണി ലിയോണാണ് ഈ വര്‍ഷവും ഒന്നാം സ്ഥാനത്ത്. പ്രിയങ്ക ചോപ്ര, ഐശ്വര്യ റായി, കത്രീന കൈഫ്, ദീപിക പദുക്കോണ്‍, കരീന കപൂര്‍, മമത കുല്‍ക്കര്‍ണി, ദിഷ പഠാനി എന്നിവരാണ് കാവ്യയ്ക്ക് മുന്നിലുള്ളത്.

ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞ വ്യക്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഈ പട്ടികയിലെ ആദ്യത്തെ പത്തുപേരില്‍ ബോളിവുഡിലെ താരരാജാക്കന്മാര്‍ ആരും തന്നെയില്ല എന്നതാണ് കൗതുകകരം. വിനോദ് ഖന്ന, ഡൊണാള്‍ഡ് ട്രംപ്, കുല്‍ഭൂഷന്‍ യാദവ്, വിരാട് കോലി, യോഗി ആദിത്യനാഥ്, രാഹുല്‍ ഗാന്ധി, വിജയ് മല്ല്യ, കപില്‍ ശര്‍മ, ഹണിപ്രീത് എന്നിവരാണ് പട്ടികയില്‍ മോദിക്ക് പിറകിലുള്ളത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top