×

ഒരു വിരേചന ഗുളികയുണ്ട്. ഇളകിപ്പൊയ്ക്കോളും ..സംഗീതയ്‌ക്ക്‌ ലിജീഷ്‌ നല്‍കിയ മറുപടി ഇങ്ങനെ

മാഡം സംഗീതാ ലക്ഷ്മണ,
ഒന്നും തോന്നരുത് നവമാധ്യമങ്ങൾ നിറയെ നിങ്ങളുടെ നാറ്റമാണ്, അതാ. 70 മില്യൺ യു.എസ്.ഡോളർ – അതായത് 450 കോടി, എന്തിരൻ – 2 വിന്റെ ബഡ്ജറ്റാണിത്. 250 കോടിക്കാണ് ബാഹുബലിയുടെ രണ്ടാം ഭാഗം വന്നത്. 200 കോടിയുടെ പത്മാവതിയാണ് വിവാദത്തിൽ കിടക്കുന്നത്. അക്കാലത്താണ് 35 കോടിയുടെ വീരവും 27 കോടിയുടെ പഴശ്ശിരാജയും 25 കോടിയുടെ പുലിമുരുകനും നമ്മുടെ വാർത്തകളിൽ നിറയുന്നത്. നമുക്ക് ശങ്കർമാരോ രാജമൗലിമാരോ സഞ്ജയ് ലീലാ ബൻസാലിമാരോ ഇല്ലാഞ്ഞിട്ടല്ല. വലിയ സ്വപ്നങ്ങൾ കാണുന്നവരാണ് നമ്മുടെ എഴുത്തുകാരും സംവിധായകരും, അത് പകർത്തി വില്ക്കാവുന്നത്രയും വലുതല്ല നമ്മുടെ സിനിമ ഇൻഡസ്ട്രി. ആ ഇൻഡസ്ട്രിയിൽ നിന്നുമാണ് ഒടിയൻ പോലൊരു സിനിമ വരുന്നത്.

RELATED ARTICLES  എന്താണ് കൊച്ചമ്മ കണ്ട സ്ത്രീ വിരുദ്ധത? പാർവ്വതിയെ അക്കമിട്ടു നിരത്തി വിമർശിച്ചുകൊണ്ടുള്ള സുജയുടെ പോസ്റ്റ്‌ മെഗാഹിറ്റ്‌!

ഒടിയൻ മഹത്തായ ഒരു സിനിമയായിരിക്കും എന്ന മുൻവിധിയൊന്നും എനിക്കില്ല. സിനിമകളെക്കുറിച്ച് അത്തരം മുൻവിധികളില്ലാതിരിക്കലാണ് സിനിമയ്ക്ക് നല്ലതും. 175 കോടിയുടെ ധൂം 3 എന്നെ ആനന്ദിപ്പിച്ച പടമല്ല. 100 കോടി കടന്ന റാ-വൺ, സിങ്കം, ഡോൺ, വിവേകം, കോച്ചടിയാൻ, സ്പൈഡർ, കബാലി, ലിങ്ക അങ്ങനെ ആനന്ദിപ്പിക്കാത്ത കോടീശ്വരന്മാർ പലരുമുണ്ട്. പക്ഷേ, എന്റെ ആനന്ദം മാത്രമല്ല സിനിമ.

ഒടിയൻ എന്ന സിനിമ, താനുദ്ദേശിക്കുന്ന പോലെ തീയേറ്ററിലെത്തിക്കാൻ എത്ര പണം വേണ്ടി വരുമെന്നത് അതിന്റെ സംവിധായകന് മാത്രമേ പറയാൻ കഴിയൂ. ഇപ്പോൾ അതയാളുടെ സിനിമയാണ്. അതിന് വേണ്ട ലൊക്കേഷൻ, ആർട്ടിസ്റ്റ്, ക്രിയേറ്റീവ് കോൺട്രിബ്യൂട്ടേഴ്സ് എല്ലാം അയാൾ ആഗ്രഹിക്കുന്ന സിനിമയ്ക്ക് വേണ്ട ചേരുവകളാണ്. കോടിക്കണക്കിന് രൂപ മുതൽമുടക്കുള്ള ഒരു സിനിമയ്ക്ക് അതിന്റേതായ മാർക്കറ്റിംഗ് രീതികളും ആവശ്യമുണ്ട്. മോഹൻലാലിന്റെ പുതിയ രൂപത്തെ അവർ മാർക്കറ്റ് ചെയ്തെന്നിരിക്കും. അതാണ് കച്ചവട സിനിമയുടെ ശരി.

സിനിമ മികവുറ്റതാക്കാൻ മാത്രമല്ല അതിന്റെ അണിയറ പ്രവർത്തകർ ശ്രദ്ധിക്കേണ്ടത്. ഇമ്മാതിരി മാർക്കറ്റിംഗ് തന്ത്രങ്ങളും അവർ മെനയേണ്ടതുണ്ട്. അതിനെ ഭയക്കുന്നതെന്തിന് ? താങ്കളെ പോലെ ഉന്നത ആസ്വാദനതലവും ബുദ്ധിയുമുള്ള പ്രേക്ഷകരുടെ IQ കേവലം publicity gimmicks കണ്ടപായപ്പെടാൻ മാത്രമേ ഉള്ളോ ? ഒടിയൻ എന്ന സിനിമ ഇറങ്ങി ഏറ്റവും കുറഞ്ഞത് ഒരു 5 പേരെങ്കിലും നല്ലത് പറഞ്ഞാൽ, അതിൽ ഒരാളെങ്കിലും don’t miss it എന്നു പറഞ്ഞാൽ ഓടിപ്പോയി സിനിമ കാണുന്ന, നിങ്ങളെപ്പോലുള്ള പ്രേക്ഷകരെ സ്വാധീനിക്കാൻ തന്നെയാണ് മാഡം ഇപ്പരിപാടികൾ. ഇതിൽ വീഴാത്തവരെ വീഴ്ത്താനാണ് നിങ്ങൾ മേൽപ്പറഞ്ഞ മൗത്ത് പബ്ലിസിറ്റി.

പിന്നെ എല്ലാ ആണുങ്ങളും അഡ്വ.സംഗീതലക്ഷ്മണയ്ക്ക് കാഴ്ച സുഖം തരണമെന്നില്ല. താരാരാധകർ പരസ്പരം പോർ വിളിക്കട്ടെ, അതിനിടയിൽ വ്യക്തിപരമായ അധിക്ഷേപങ്ങളുമായെത്തുന്ന നിങ്ങളെപ്പോലുള്ള കലാപരിപാടിക്കാരാണ് കഷ്ടം. എന്നും ടോയ്ലറ്റിൽ പോയിട്ടും എന്താണ് മാഡം ഇത്ര ദുർഗന്ധം വമിപ്പിക്കുന്ന അഴുക്കുകൾ മാത്രം അകത്തിങ്ങനെ കെട്ടി നിൽക്കുന്നത്. കോട്ടക്കൽ ആര്യവൈദ്യശാലയുടെ ഒരു വിരേചന ഗുളികയുണ്ട്. പുലർച്ചെ വെറും വയറ്റിൽ 1 ഗുളിക പച്ച വെള്ളത്തിൽ കലക്കി കുടിച്ചാൽ മതി, ഇളകിപ്പൊയ്ക്കോളും. ഇടക്കിടക്ക് പച്ച വെള്ളം കുടിച്ചാൽ പൊയ്ക്കൊണ്ടേയിരിക്കും. ഉള്ളിലെ അഴുക്ക് മുഴുവൻ പോയ്ക്കഴിഞ്ഞെന്നുറപ്പായാൽ ചൂടുവെള്ളം കുടിക്കുകയോ, മോര് കൂട്ടി ചോറ് കഴിക്കുകയോ ചെയ്താൽ മതി, നിന്നോളും. ഒന്നും തോന്നരുത് നവമാധ്യമങ്ങൾ നിറയെ നിങ്ങളുടെ നാറ്റമാണ്, അതാ.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top