×

മൂന്നു നാലു ദിവസമായി ടോയ്ലറ്റില്‍ പോകാത്ത, പോകാന്‍ സാധിച്ചിട്ടില്ലാത്ത പോലൊരു ലുക്ക്; പരിഹസിച്ച്‌ അഡ്വക്കെറ്റ് സംഗീത ലക്ഷ്മണ ;

തിരുവനന്തപുരം: മോഹന്‍ലാലിന്റെ ഒടിയന്‍ ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ട്രെന്‍ഡിങ്ങായ വിഷയം. പുതിയ ലുക്ക് അതിഗംഭീരമെന്നാണ് ഫാന്‍സുകള്‍ പറയുന്നത്. ലാലിന്റെ പുതിയ ലുക്ക് കണ്ട് സാക്ഷാല്‍ രജനീകാന്ത് പോലും ഫോണില്‍ വിളിച്ചെന്നും ആരാധകര്‍ ഒരുവശത്ത് തള്ളുന്നു. എന്നാല്‍, ഈ അഭിപ്രായങ്ങളെയും തള്ളുകളെയും പരിഹസിച്ചു കൊണ്ടാണ് അഡ്വ. സംഗീത ലക്ഷ്മണ പറഞ്ഞു.

ഫ്രാന്‍സില്‍ നിന്ന് എത്തിയ 25 അംഗ സംഘം 50 ദിവസം എടുത്തായിരുന്നു ഇത്ര വലിയ മെയ്ക്കോവര്‍ നടത്തിയത്. ഇതിനായി 18 കിലോയോളം ശരീരഭാരം താരം കുറയ്ക്കുകയും ചെയ്തു. എന്നാല്‍ എല്ലാവരും മികച്ചത് എന്ന് അഭിപ്രായപ്പെട്ട മോഹന്‍ലാലിന്റെ ഈ ലുക്കിനെ കുറിച്ചു അല്‍പ്പം വ്യത്യസ്തമായ അഭിപ്രായമാണു സംഗീത ലക്ഷ്മണയ്ക്ക് ഉള്ളത്. മൂന്നു നാലുദിവസമായി ടോയ്ലറ്റില്‍ പോകാത്ത പോകാന്‍ സാധിച്ചിട്ടില്ല എന്ന പോലെ ഒരു ലുക്കാണു മോഹന്‍ലാലിനുള്ളത് എന്നു സംഗീത ലക്ഷ്മണ പറയുന്നു. തന്റെ ഫേസ്ബുക്കിലൂടെയാണു സംഗീത ഇതു വെളിപ്പെടുത്തിയത്.

സംഗീത ലക്ഷ്മണയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ:

‘ഒടിയന്‍’ എന്നൊരു സിനിമ വരുന്നുണ്ട് പോലും. എന്തെല്ലാം തരം കോപ്രായങ്ങളാണ് ഇപ്പോഴെ അതിന്റെ അണിയറക്കാര് കാട്ടി കൂട്ടുന്നത്?? തടി കുറച്ച, മെലിഞ്ഞ പുതിയ ലുക്കില്‍ മോഹന്‍ലാല്‍ എന്ന്. ദോഷം പറയരുതല്ലോ കൂളിങ് ഗ്ലാസ് ധരിച്ച്‌ പുതിയ ലുക്കില്‍ ഇറങ്ങിയിരിക്കുന്ന മോഹന്‍ലാലിനെ കണ്ടിട്ട്, എന്റെ കണ്ണുകള്‍ കൊണ്ട് നോക്കി കണ്ടിട്ട് the new Mohanlal looks constipated. 34 ദിവസമായി toilet പോകാത്ത, പോകാന്‍ സാധിച്ചിട്ടില്ല എന്ന പോലുള്ള ഒരു ലുക്ക്. This Mohanlal definitely doens’t look better. More accurately, he looks his worst.

Related image

മോഹന്‍ലാല്‍, മമ്മൂട്ടി പോലുള്ള നടന്മാരുടെ സിനിമകള്‍ കോരി തരിച്ചിരുന്നു കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു എനിക്ക്. Brand name നോക്കി സിനിമ കാണുന്ന പരിപാടി ഞാന്‍ അവസാനിപ്പിച്ചിട്ട് ഏതാണ്ട് പത്ത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടുണ്ടാവണം. മോഹന്‍ലാല്‍ 18 കിലോ അല്ല മുഴുവന്‍ കിലോയും കുറച്ചു വന്നു എന്ന് പറഞ്ഞാലും ‘ഒടിയന്‍’ എന്ന സിനിമ ഇറങ്ങി ഏറ്റവും കുറഞ്ഞത് ഒരു 5 പേരെങ്കിലും കണ്ടതിന് ശേഷം നല്ലത് എന്ന് പറയാതെ, അതില്‍ ഒരാളെങ്കിലും എന്നോട് don’t miss it എന്നു പറയാതെ ഞാന്‍ ആ സിനിമ കാണില്ല.

സിനിമ മികവുറ്റതാക്കാനാവണം അതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ശ്രദ്ധ വേണ്ടത്. അല്ലാതെ ഇമ്മാതിരി publicity gimmicks കാണിച്ച്‌ വെറുതെ പ്രേക്ഷകരുടെ IQ നെ അധിക്ഷേപിക്കുക അല്ല വേണ്ടത്. എന്നെ പോലുള്ള സിനിമാപ്രേക്ഷകരുടെ ആസ്വാദനതലത്തെയും ബുദ്ധിയുടെ നിലവാരവും കുറച്ചു കാണരുത്. ചെയ്യരുത്. അങ്ങനെ ചെയ്യരുത്. പ്ലീസ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top