×

നായകന്മാരുടെ കാമുകിയ്ക്ക വേണ്ടി എന്നെ സിനിമയില്‍ നിന്ന് പുറത്താക്കി; പ്രിയങ്ക ചോപ്ര

‘കാസ്റ്റിങ്ങ് കൗച്ച്’ അവസരങ്ങള്‍ക്ക് വേണ്ടി കിടക്ക പങ്കിടേണ്ടി വരുന്നതിനെ കുറിച്ചുള്ള തുറന്നു പറച്ചിലുകള്‍ ഇന്ന് സാധാരണമാണ്.

കങ്കണ, പാര്‍വതി..ഇപ്പോള്‍ ദേശീയ അവാര്‍ഡ് ജേതാവായ പ്രിയങ്ക ചോപ്രയും തുറന്നു പറയുന്നു. തന്റെ ഔദ്യോഗിക ജീവിതത്തിലെ അനാവശ്യ ഇടപ്പെടലുകളെ കുറിച്ച്

ബ്രേക്കിങ്ങ് ദ ഗ്ലാസ് സീലിങ്; ചെയ്‌സിങ് എ ഡ്രീം എന്ന റിയാലിറ്റി ഷോയുടെ അഭിമുഖത്തിലാണ് പ്രിയങ്ക തനിക്ക് നേരിടേണ്ടി വന്ന അനുഭവത്തെ കുറിച്ച് വ്യക്തമാക്കിയത്.

Image result for priyanka chopra

‘ഭയത്തെ ജയിക്കാന്‍ കഴിഞ്ഞതാണ് എന്റെ ഏറ്റവും വലിയ നേട്ടമെന്ന് പ്രിയങ്ക’ പറയുന്നു. വളരെ വികാരധീനയാണ് ഞാന്‍. പലപ്പോഴും ഞാന്‍ തീരുമാനമെടുക്കാന്‍ പലരേയും ആശ്രയിച്ചിരുന്നു. ഒരിക്കലും തനിയെ ചെയ്യാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ അതില്‍ നിന്ന് ഞാനിപ്പോള്‍ ഒരുപാട് മാറിയിരിക്കുന്നു.

ഏറ്റവും വലിയ ദുഖം തന്റെ അച്ഛന്‍ അശോക് ചോപ്രയുടെ അവസാന നാളില്‍ കൂടെ നില്‍ക്കാന്‍ കഴിയാത്തതാണ്. അദ്ദേഹം കാന്‍സര്‍ ബാധിച്ച് മരണത്തിന് കീഴടങ്ങിയത് ഏറ്റവും വലിയ വേദനയായി ഇന്നും അവശേഷിക്കുന്നുവെന്നും പ്രിയങ്ക പറഞ്ഞു.

സിനിമയില്‍ പലപ്പോഴും മൂന്നാമതൊരു ഇടപ്പെടല്‍ ഉണ്ടാകുന്നു. ഒരു സിനിമയുടെ കരാര്‍ ഒപ്പു വെച്ചതിന് ശേഷം ഹീറോയുടെ കൂട്ടുകാരിയോ, സംവിധായകന്റെ കാമുകിയുടേയോ നിര്‍ബന്ധ പ്രകാരം പല സിനിമകളില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടാറുണ്ട്.

ഇതില്‍ നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. പലപ്പോഴും അവസാന നിമിഷമാണ് സിനിമകളില്‍ നിന്ന് ഞാന്‍ പുറത്താക്കപ്പെടുന്നത്. അങ്ങനെ കുറേ അനുഭവങ്ങള്‍ നേരിട്ടതായി പ്രിയങ്ക പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top