×

നടി ഭാവനയുടെ വിവാഹം ഈ മാസം 22ന്

തിരുവനന്തപുരം: സിനിമാ താരം ഭാവനയുടെ വിവാഹത്തീയതി നിശ്ചയിച്ചതായി റിപ്പോര്‍ട്ടുകള്‍. ഈമാസം 22ന് വിവാഹം നടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തെന്നിന്ത്യന്‍ സിനിമയിലെ ശ്രദ്ദേയ സാന്നിധ്യമായ ഭാവന വിവാഹം ചെയ്യുന്നത് കന്നഡ നിര്‍മ്മാതാവ് നവീനെയാണ്. 22 ന് തൃശൂരില്‍ നടക്കുന്ന ലളിതമായ ചടങ്ങിലാണ് നവീന്‍ ഭാവനയെ മിന്നുകെട്ടുക എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഭാവനയുടെ കുടുംബാംഗങ്ങള്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല. ബന്ധുക്കളും അടുത്ത സഹൃത്തുക്കളും മാത്രമാവും വിവാഹത്തില്‍ പങ്കെടുക്കുക എന്നാണ് അറിയുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top