×

അയാള്‍ എന്റെ മാറിലേക്ക് തന്നെ നോക്കിയിരുന്നു; അയാളുടെ പ്രൊജക്ട് സ്വീകരിച്ചില്ല- വിദ്യാ ബാലന്‍

സിനിമാ മേഖലയിലെ കാസ്റ്റിങ് കൗച്ചിനെ പറ്റി പറഞ്ഞ് ഒട്ടേറെ താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വിദ്യാബാലനും ഇതുതന്നെയാണ് പറയാനുള്ളത്. എവിടെപ്പോയാലും ആളുകള്‍ ശരീരത്തില്‍ ശ്രദ്ധിക്കുകയണ് ഇന്ന്. മോട്ടി (തടിച്ചി) എന്ന വിളി എപ്പോഴും കേള്‍ക്കുന്നു. എന്നാല്‍ അത് കാര്യമാക്കാറില്ല. മോട്ടി എന്നുള്ളത് തന്നെ സംബന്ധിച്ച് വലിയ അര്‍ത്ഥമുള്ള പദമൊന്നുമല്‌ള. പക്ഷേ തന്റെ ശരീരത്തെ കുറിച്ച് അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നത് ഇഷ്ടപ്പെടുന്നില്ലെന്നും മറ്റുള്ളവരുടെ ബാഹ്യരൂപത്തെ കുറിച്ച് അഭിപ്രായം പറയാന്‍ നമുക്കാര്‍ക്കും അവകാശമില്ലെന്നും വിദ്യ പറയുന്നു

Image result for vidya balan saree backless

. ടിവി ഷോയുടെ ഓഡിയേഷന് പോയപ്പോഴുണ്ടായ അനുഭവത്തെ കുറിച്ചും വിദ്യ വെളിപ്പെടുത്തി. ഒരു ടിവി ഷോയുടെ ഓഡിഷനായി അച്ഛനോടൊപ്പം പോയതായിരുന്നു. അതിന്റെ കാസ്റ്റിംഗ് ഡയറക്ടര്‍ എന്റെ നെഞ്ചില്‍ തന്നെ നോക്കിയിരിക്കുന്നു. നിങ്ങള്‍ എന്താണ് നോക്കുന്നതെന്ന് ഞാന്‍ അയാളോട് ചോദിച്ചു. അയാള്‍ വല്ലാതായി. എനിക്ക് ആ സീരിയലില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. പക്ഷേ സ്വീകരിച്ചില്ല- വിദ്യ പറഞ്ഞു. തുമാരി സുലിവിന്റെ വിജയത്തെ തുടര്‍ന്ന് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിദ്യാ ബാലന്‍ ഇക്കാര്യം തുറന്നു പറഞ്ഞത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top