×

അനുഷ്‌ക ശര്‍മയുടെ ആസ്തി 220 കോടി ; വിരാട് കൊഹ്‌ലിക്ക് 382 കോടി

ബോളിവുഡ് റാണിയായ അനുഷ്‌ക ശര്‍മയുടെ ആസ്തി 220 കോടി വരുമെന്നാണ് കണക്കുകള്‍. എന്നാല്‍ വിരാട് കൊഹ്‌ലിക്ക് 382 കോടി രൂപയിലധികം ആസ്തിയുണ്ടെന്നാണ് കേള്‍ക്കുന്നത്. കളിച്ചും അഭിനയിച്ചും പരസ്യം ചെയ്തും വിരുഷ്‌ക ബ്രാന്‍ഡിന്റെ ആസ്തി ഇനിയും മുകളിലേക്കുയരും.

ലോകത്തെ ചെലവേറിയ രണ്ടാമത്തെ ഹോളിഡേ ഡെസ്റ്റിനേഷനാണ് വിരാട് കൊഹ്‌ലിയും അനുഷ്‌ക ശര്‍മയും തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം ചെലവഴിക്കാന്‍ വേണ്ടി തിരഞ്ഞെടുത്തത്. ഫോബ്‌സ് മാസികയുടെ കണക്ക് പ്രകാരമാണ് ഇത്.

ഒരു ദിവസത്തേക്ക് 13.5 ലക്ഷം രൂപയാണ് ഇവിടെ താമസത്തിന് ചെലവ്. ഒരാഴ്ചത്തേക്ക് ആകുമ്പോള്‍ ഇത് 94.83 ലക്ഷം രൂപയാകും. ഒരാഴ്ച താമസിക്കാന്‍ മാത്രം ഒരു കോടി രൂപ. വേറെ ആര് ചെലവഴിക്കും തങ്ങളുടെ വിവാഹത്തിന് വേണ്ടി ഇത്രയും പണം.

വിവാഹസമയത്ത് വിരാട് കൊഹ്‌ലിയും അനുഷ്‌ക ശര്‍മയും ധരിച്ച വസ്ത്രങ്ങളും മറ്റ് ആര്‍ഭാടങ്ങളും കൂടി നോക്കിയാല്‍ ഇതിനും എത്രയോ മുകളില്‍പ്പോകും വിവാഹച്ചെലവുകള്‍.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top