×

പാനൂരില്‍ വീണ്ടും അക്രമം; സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

കണ്ണൂര്‍: പാനൂരില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സി.പി.എം പുത്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം നൗഷാദ് കളത്തില്‍ (44), കൂടെയുണ്ടായിരുന്ന പൂളാണ്ടി നൗഫല്‍ (42) എന്നിവര്‍ക്കാണ്​ വെട്ടേറ്റത്. ചെണ്ടയാട് കുന്നുമ്മല്‍ സി.പി.എം ഓഫിസിന് മുന്നില്‍വെച്ച്‌​ ചൊവ്വാഴ്​ച രാത്രി 11 മണിയോടെയാണ്​ സംഭവം. ഇരുവരെയും ഉടന്‍ തല​േശ്ശരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴുത്തിനും കാലിനും കൈകള്‍ക്കുമായി മാരകമായ ഒമ്ബതോളം വെ​േട്ടറ്റ നൗഷാദിനെ കോഴിക്കോ​െട്ട​ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

അടുത്തുള്ള കടയില്‍നിന്ന്​ സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക്​ നടന്നുപോകുകയായിരുന്നു ഇരുവരും. തലശ്ശേരി ഡിവൈ.എസ്.പി പ്രിന്‍സ് എബ്രഹാം, പാനൂര്‍ സി.ഐ വി.വി. ബെന്നി എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്​ഥലത്ത്​ ക്യാമ്ബ് ചെയ്യുന്നുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top