×

പയ്യന്നൂരില്‍ സിപിഎം- ലീഗ് സംഘര്‍ഷം

കണ്ണൂര്‍ : സമാധാനയോഗത്തിന് പിന്നാലെ കണ്ണൂരില്‍ വീണ്ടും അക്രമണ പരമ്ബര. പയ്യന്നൂരില്‍ സിപിഎം-മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി.

സംഭവത്തില്‍ മൂന്ന് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കും രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.

കൊടിമരം സ്ഥാപിക്കുന്നതും വൈദ്യുത തൂണില്‍ പെയിന്റടിക്കുന്നതും സംബന്ധിച്ച തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. നിരവധി വാഹനങ്ങളും വീടുകളുടെ ജനാലകളും അടിച്ചു തകര്‍ത്തു.

പരുക്കേറ്റ യൂത്ത് ലീഗ് പയ്യന്നൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് ഫായിസ് കവ്വായിയെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ലിജിത്ത്, സുജില്‍ എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top