×

മൂന്നാർ വിന്റർ പുഷ്പമേള വിസ്മയമാവുന്നു ..

മൂന്നാറിലെത്തുന്ന സഞ്ചാരികളുടെ മനം കുളിർപ്പിച്ച് മൂന്നാർ വിന്റർ പുഷ്പമേള വിസ്മയമാവുന്നു ..

തെളിഞ്ഞ കാലാവസ്ഥ അനുഭവപ്പെടുന്നതിനാൽ ഇന്നലെ അഭൂതപൂർവ്വമായ തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. വിദേശികളും, ഉത്തരേന്ത്യക്കാരായ സഞ്ചാരികളും, സ്കൂൾ വിനോദയാത്രാ സംഘങ്ങളും ഒരുപോലെ ഇന്നലെ സന്ദർശകരായി എത്തി.

വ്യത്യസ്ഥങ്ങളായ പൂക്കളുടെ വിന്യാസം കൊണ്ട് ശ്രദ്ധേയമായ പഴയ മൂന്നാർ ഹൈഡൽ പാർക്കിൽ ഒരുക്കിയ പുഷ്പോത്സവ നഗരിയിൽ അക്വേറിയം, അമ്യൂസ്മെൻറ്റ് പാർക്ക്, സ്പീഡ് ബോട്ടിംഗ്, പെഡൽ ബോട്ടിംഗ് ,ഫുഡ് കോർട്ട് ,മറ്റ് വാണിജ്യ സ്റ്റാളുകൾ എല്ലാം യഥേഷ്ടം ഒരുക്കിയിട്ടുണ്ട്. പൂക്കളുടെ വശ്യചാരുതയിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന പ്രണയജോഡികളും, സെൽഫിക്കായി പരിശ്രമിക്കുന്നവരും, സ്വൈര്യമായി പ്രണയിക്കുന്ന കമിതാക്കളുടെയും എല്ലാം ഇഷ്ട താവളമായി മാറുകയാണ് മൂന്നാർ പുഷ്പ മേള. ജനുവരി 10 വരെയാണ് ഇപ്പോൾ നിശ്ചയിക്കപ്പെട്ടിരിക്കുന്ന അവസാന ദിനം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top