×

തൊടുപുഴ മാര്‍ക്കറ്റിലേക്ക്‌ പച്ചക്കറി എത്തിച്ചിരുന്ന കൈതക്കോട്‌ സ്വദേശി സുധീര്‍ (28) മരിച്ചു

തൊടുപുഴ: ബെംഗളൂരുവില്‍ ലോറിയില്‍ നിന്നു വീണ് മലയാളിയായ ഡ്രൈവര്‍ മരിച്ചു. തൊടുപുഴ കൈതക്കോട് അമ്ബാനപ്പിള്ളില്‍ ഷംസുദ്ദീന്റെ മകന്‍ സുധീര്‍ (27) ആണു മരിച്ചത്. ബെംഗളൂരുവില്‍ നിന്ന് തൊടുപുഴ മാര്‍ക്കറ്റിലേക്ക് പച്ചക്കറി എത്തിക്കുന്ന വാഹനത്തിന്റഎ ഡ്രൈവറായിരുന്നു സുധീര്‍.

കഴിഞ്ഞ ദിവസവും പതിവു പോലെ തൊടുപുഴയില്‍ നിന്നു പച്ചക്കറി കയറ്റുന്നതിനു ലോറിയുമായി എത്തിയതായിരുന്നു സുധീര്‍. ലോറിയില്‍ ലോഡ് കയറ്റിയതിനു ശേഷം മുകളില്‍ നിന്നു പടുത കെട്ടുന്നതിനിടയില്‍ ലോറി മെല്ലെ നീങ്ങി. ബാലന്‍സ് തെറ്റിയ സുധീര്‍ റോഡിലേക്ക് വീഴുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരിച്ചു. പോസ്റ്റുമോര്‍ട്ടം ഇന്നുനടക്കും. നാലു വര്‍ഷമായി ബെംഗളൂരുവില്‍ നിന്നു തൊടുപുഴ മാര്‍ക്കറ്റിലേക്ക് പച്ചക്കറി എത്തിക്കുന്ന വാഹനത്തിന്റെ ഡ്രൈവറായിരുന്നു സുധീര്‍.

ഒഴിവുദിവസങ്ങളില്‍ തൊടുപുഴ ടൗണില്‍ ഓട്ടോ ഓടിച്ചിരുന്നു. കബറടക്കം തൊടുപുഴ കാരിക്കോട് നൈനാരു പള്ളി കബര്‍സ്ഥാനില്‍ പിന്നീട്. മാതാവ്: സുലൈഖ. ഭാര്യ: ഫൗസിയ. ഒരു വയസ്സുള്ള കുഞ്ഞുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top