×

ജിഷയുടെ അമ്മയുടെ പരാമര്‍ശ; തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും നീതി ലഭിച്ചതില്‍ സന്തോഷമെന്ന് സാജുപോള്‍

കൊച്ചി: ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ കുറ്റക്കാരനാണെന്ന കോടതി കണ്ടെത്തിയതിലൂടെ ജിഷയുടെ കുടുംബത്തിന് നീതി ലഭിച്ചെന്ന് പെരുമ്ബാവൂര്‍ മുന്‍ എംഎല്‍എ സാജുപോള്‍. ജിഷയുടെ കുടുംബത്തിന് നീതി ലഭിച്ചതില്‍ വളരെ സന്തോഷമുണ്ടെന്നും സാജുപോള്‍ പറഞ്ഞു.

ജിഷയുടെ അമ്മയുടെ പരാമര്‍ശത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ആ കുടുംബത്തിന് നീതി ലഭിച്ചതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്. ആ ആമ്മയുടെ അന്നത്തെ തനിക്കെതിരായ പരാമര്‍ശം മകള്‍ നഷ്ടപ്പെട്ടതിന്റെ വികാരത്തള്ളിച്ചകൊണ്ടുണ്ടായതാണ്. അതിന് പിന്നില്‍ അന്നത്തെ ഭരണാധികാരികളുടെ സമ്മര്‍ദ്ദവും ഉണ്ടായിരുന്നു. അന്നത്തെ അന്വേഷണം സംഘം കാര്യങ്ങള്‍ വളരെ ലാഘവ ബുദ്ധിയോടെയാണ് കണ്ടത്. അതുകൊണ്ട് അന്വേഷണ വിവരങ്ങള്‍ എല്ലാവരില്‍ നിന്നും മറച്ചുവെക്കുകയായിരുന്നെന്നും സാജുപോള്‍ പറഞ്ഞു.

ജിഷയുടെ അമ്മ മകളുടെ സര്‍ട്ടിഫിക്കറ്റിനും പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വീട് ലഭിക്കാനാവശ്യമായ സഹായം തേടി തന്റെ ഓഫീസില്‍ എത്തിയിരുന്നു. ്‌അന്ന് എല്ലാ മാനദണ്ഡങ്ങളും മാറ്റി നിര്‍ത്തിയാണ് അവരെ സഹായിച്ചതെന്നും അമ്മ രാജേശ്വേരി പട്ടിക ജാതി വിഭാഗത്തില്‍ അല്ലാതിരിന്നിട്ടും പരമാവധി സഹായങ്ങള്‍ ചെയ്തുകൊടുത്തിരുന്നെന്നും മുന്‍ എംഎല്‍എ പറയുന്നു

മുന്‍സര്‍ക്കാരില്‍ നിന്നും വിത്യസ്തമായി എഡിജിപി സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിന് കൃത്യമായാ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞതുകൊണ്ടാണ് പ്രതിയെ നിയമത്തിന് മുന്നില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്താന്‍ ഇടയാക്കിയതെന്നും സാജുപോള്‍ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top