×

ഗുജറാത്തില്‍ രണ്ടാം തവണയും വിജയ്​ രൂപാനി തന്നെ മുഖ്യമന്ത്രി

അഹമ്മദാബാദ്​: ഗുജറാത്ത്​ മുഖ്യമന്ത്രിയായി വിജയ്​ രൂപാനിയെ തെരഞ്ഞെടുത്തു. കേന്ദ്ര ധനമ​ന്ത്രി അരുണ്‍ ജെയ്​റ്റ്​ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ്​ തീരുമാനം. നിലവിലെ ഉപമുഖ്യമന്ത്രിയായ നിതിന്‍ പ​േട്ടലും അതേ സ്​ഥാനത്തു തുടരും.

മന്ത്രിമാരെ നിശ്​ചയിക്കുന്നതിനായി അരുണ്‍ ജെയ്​റ്റിലിയുടെ അധ്യക്ഷതയില്‍ ബി.​െജ.പി എം.എല്‍.എമാരുടെ യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ മുഖ്യമന്ത്രിയായി പാര്‍ട്ടി അധ്യക്ഷന്‍ അമിത്​ ഷായും പ്രധാനമന്ത്രി നരേന്ദ്ര ​മോദിയും തെരഞ്ഞെടുത്തത്​ വിജയ്​ രൂപാനിയെയാണെന്ന്​ ജെയ്​റ്റ്​ലി എം.എല്‍.എമാരെ അറിയിച്ചു. തുടര്‍ന്നാണ്​ രണ്ടാം തവണയും ഗുജറാത്ത്​ മുഖ്യമന്ത്രിയായി വിജയ്​ രൂപാനിയെ തെരഞ്ഞെടുത്തത്​.

പുതിയ സര്‍ക്കാറിന്​ വഴിയൊരുക്കാന്‍ വിജയ്​ രൂപാനിയും ഉപമുഖ്യമന്ത്രി നിതിന്‍ പ​േട്ടലും രാജ്​ഭവനില്‍ ഗവര്‍ണര്‍ക്ക്​ രാജിക്കത്ത്​ സമര്‍പ്പിക്കും. കേന്ദ്ര മന്ത്രി സ്​മൃതി ഇറാനി, മാന്‍ സുഖ്​ മാണ്ഡവ്യ, നിതിന്‍ പ​േട്ടല്‍ എന്നിവരായിരുന്നു വിജയ്​ രൂപാനി​െയ കൂടാതെ മുഖ്യമന്ത്രി സ്​ഥാനാര്‍ഥി പരിഗണനയിലുണ്ടായിരുന്നത്​.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

Top