×

വിസ്‌പേഴ്‌സ് ആന്‍ഡ് വിസില്‍: അഹാനയുടെ വീഡിയോ ആല്‍ബം പുറത്തുവന്നു

https://www.youtube.com/watch?v=st1VBFSnUSQ

നടി അഹാന കൃഷ്ണയുടെ വീഡിയോ ആല്‍ബം പുറത്തിറങ്ങി. വിസ്‌പേഴ്‌സ് ആന്‍ഡ് വിസില്‍സ് എന്നാണ് ആല്‍ബത്തിന്റെ പേര്. ഇക്കാര്യം അറിയിച്ചുകൊണ്ട് അഹാന ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. ചില മനോഹരമായ പാട്ടുകള്‍ മിക്‌സ് ചെയ്ത് ഒരു മാഷപ് രീതിയിലാണ് അഹാനയുടെ ഗാനം. വളരെ മികച്ച രീതിയിലാണ് ഇത് ചിത്രീകരിച്ചിരിക്കുന്നതും.

നേരത്തെതന്നെ താന്‍ ഒരു നല്ല ഗായികയാണെന്നും അഹാന തെളിയിച്ചിരുന്നു. ചാനല്‍ പരിപാടികള്‍ ഗാനങ്ങള്‍ ആലപിച്ച് പാട്ടുകാരി എന്ന നിലയിലും താന്‍ ഒരു വിജയമാകും എന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ഈ വീഡിയോ ആല്‍ബത്തിലൂടെ ഒരു ഗായിക എന്ന നിലയിലും പ്രതിച്ഛായ സൃഷ്ടിക്കുക എന്നത് ലക്ഷ്യംവച്ചുകഴിഞ്ഞു.

വര്‍ക്കി ആന്‍ഡ് ഫ്രണ്ട്‌സ് എന്ന ബാന്‍ഡിന്റെ പിന്തുണയോടെയാണ് അഹാനയുടെ അരങ്ങേറ്റം. വീഡിയോയില്‍ അഭിനയിക്കുന്നതും അഹാനതന്നെ. വീഡിയോയുടെ ഒരു ടീസര്‍ നേരത്തേ പുറത്തുവിട്ടിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top