×

മലയാളികളുടെ മനംകവര്‍ന്ന് ധോണിയുടെ കുഞ്ഞു സിവ

https://www.youtube.com/watch?v=YZnVIoaXx4o

മലയാളികളുടെ ഹൃദയം കവര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റര്‍ മഹേന്ദ്ര സിംഗ് ധോണിയുടെ രണ്ട് വയസ്സുകാരി മകള്‍ സിവ. ‘അമ്പലപ്പുഴേ ഉണ്ണിക്കണ്ണനോടു നീ….’ എന്ന ഗാനം ആലപിച്ചാണ് ശിവ ഇപ്പോള്‍ താരമായിരിക്കുന്നത്. തന്റെ കുസൃതികളിലൂടെ സോഷ്യല്‍ മീഡിയയില്‍ നേരത്തെ മുതല്‍ താരമാണ് ഈ കൊച്ചുമിടുക്കി.

മലയാളക്കരയുടെ എക്കാലത്തെയും ഹിറ്റുകളില്‍ ഒന്നായ ശ്രീകുമാരന്‍ തമ്പിയുടെ ഈ ഗാനം കുഞ്ഞു സിവ എങ്ങനെ ഇത്ര മനോഹരമായി ആലപിച്ചു എന്ന ഞെട്ടലിലാണ് വീഡിയോ കണ്ട ഒരോരുത്തരും. മലയാളം എഴുതാനോ വായിക്കാനോ അറിയാത്ത സിവയുടെ പ്രകടനം സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിക്കഴിഞ്ഞു. ഇന്‍സ്റ്റഗ്രാമിലാണ് പാട്ട് വന്നത്.

പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ആയിരക്കണക്കിന് പേരാണ് വീഡിയോ കണ്ടത്.

കൊച്ചു സിവ എങ്ങനെ മലയാളം പഠിച്ചു. ആരാണ് ഈ പാട്ട് പഠിപ്പിച്ചത് തുടങ്ങിയ ചർച്ചകളുമായി മലയാളികളും വിഡിയോയ്ക്ക് താഴെ കമന്റുമായി രംഗത്തുണ്ട്. ധോണി ഈ പേജ് ലൈക്ക് ചെയ്തിട്ടുമുണ്ട്.

ഏതായാലും കുഞ്ഞു സിവയുടെ മലയാളം പാട്ട് കേട്ട് വണ്ടറടിച്ചിരിക്കുകയാണ് മലയാളികൾ.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top