×

ഒരുലക്ഷത്തി ഇരുപത്തൊന്നായിരം കിലോ ഭാരമുള്ള റോഡ് ട്രെയിന്‍ കെട്ടിവലിച്ച് പുതിയ മോഡല്‍ ഡിസ്‌കവറി സ്‌പോര്‍ട്ട് വരവറിയിച്ചു

ജാഗ്വര്‍ ലാന്‍ഡ് റോവര്‍ വാഹനങ്ങളുടെ ശേഷിയേപ്പറ്റി പുതുതായി ഒന്നും പറയാനില്ലെങ്കിലും റെക്കോര്‍ഡുകള്‍ നിരന്തരം സൃഷ്ടിച്ച് കമ്പനി വാര്‍ത്തകളില്‍ നിറഞ്ഞുകൊണ്ടേയിരിക്കും. ഇപ്പോള്‍ ഒരു റോഡ് ട്രെയിന്‍ കെട്ടിവലിച്ച ഡിസ്‌കവറി സ്‌പോര്‍ട്ടാണ് താരം. കാര്യം ഈ മോഡല്‍ അടുത്ത വര്‍ഷമേ നിരത്തിലിറങ്ങൂ എങ്കിലും വരവറിയിക്കാന്‍ കമ്പനി തെരഞ്ഞെടുത്ത മാര്‍ഗമാണ് ഗംഭീരമായത്.

ഒരുലക്ഷത്തി ഇരുപത്തൊന്നായിരം കിലോ ഭാരമുള്ള റോഡ് ട്രെയിനാണ് ഡിസ്‌കവറി നിഷ്പ്രയാസം കെട്ടിവലിച്ചത്. മൂന്നര ടണ്‍ മാത്രം അനുവദനീയ ശേഷിയുള്ള വാഹനം ഏകദേശം മുപ്പത് ഇരട്ടിയോളം ഭാരം കെട്ടിവലിച്ച് ആരാധകരെ അതിശയിപ്പിച്ചു. 44 കിലോമീറ്റര്‍ വേഗതയില്‍ 16 കിലോമീറ്റര്‍ ദൂരം ഡിസ്‌കവറി ഓടി. 254 ബിഎച്ച്പി കരുത്തുള്ള 3.0 ലിറ്റര്‍ എഞ്ചിനാണ് ഡിസ്‌കവറിയുടേത്.

ഓസ്‌ട്രേലിയയിലെ ജി ആന്‍ഡ് എസ് എന്ന കമ്പനിയുടെ റോഡ് ട്രെയിനാണ് ഈ കെട്ടിവലിക്ക് ഉപയോഗിച്ചത്. അധികൃതരുടെ പ്രത്യേക അനുമതിയോടെയായിരുന്നു പരീക്ഷണം. ജി ആന്‍ഡ് എസ് കമ്പനിയുടെ എംഡി ജോണ്‍ ബിലാറ്റോയാണ് ഡിസ്‌കവറി കൊണ്ട് തന്റെ കമ്പനിയുടെ വാഹനം വലിച്ചുനീക്കാനാകുമോ എന്ന് ലാന്‍ഡ് റോവറിനുവേണ്ടി പരീക്ഷിച്ചത്. എന്നാല്‍ ഡിസ്‌കവറിയുടെ പ്രകടനത്തില്‍ അതിശയിച്ച ബിലാറ്റോ വാഹനത്തെ പുകഴ്ത്തി.

ഡിസ്‌കവറിയുടെ പ്രകടന വീഡിയോ കാണാം..

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top