×

സംസ്ഥാന സമിതി ചേരുന്നത് കുഴിമന്തി കഴിക്കാനല്ലെന്നും വിമര്‍ശനവും സ്വയം വിമര്‍ശനവും നടത്താത്ത പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉണ്ടാകില്ലെ; എം.വി. ജയരാജന്‍

ണ്ണൂര്‍: സ്വയം മഹത്വവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നുവെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജെനതിരെ സംസ്ഥാന കമ്മിറ്റിയില്‍ ആരോപണം ഉയര്‍ന്ന സാഹചര്യം ഉപയോഗപ്പെടുത്തി പാര്‍ട്ടി ഘടകങ്ങളില്‍ പിടിമുറുക്കാന്‍ എം.വി. ജയരാജന്‍. നേരത്തെ ജില്ലയിലെ പാര്‍ട്ടി വേദികളില്‍ സജീവമായിരുന്ന ജയരാജന്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സെക്രട്ടറിയെന്ന നിലയില്‍ തിരുവനന്തപുരത്താണ്. പി. ജയരാജന്റെ ഏകാധിപത്യത്തില്‍ ഒതുക്കപ്പെട്ട നേതാക്കളില്‍ ഒരാളാണ് എം.വി. ജയരാജന്‍. പി. ജയരാജനെതിരെ സംസ്ഥാന കമ്മറ്റിയെടുത്ത തീരുമാനവുമായി ബന്ധപ്പെട്ട് എം.വി. ജയരാജന്‍ തയ്യാറാക്കിയ സന്ദേശം സിപിഎമ്മുകാര്‍ മുഖേന സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിട്ടുണ്ട്. സംസ്ഥാന സമിതി ചേരുന്നത് കുഴിമന്തി കഴിക്കാനല്ലെന്നും വിമര്‍ശനവും സ്വയം വിമര്‍ശനവും നടത്താത്ത പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉണ്ടാകില്ലെന്നും അതുകൊണ്ട് തന്നെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജീവനുള്ളതാകുന്നതെന്നുമാണ് സന്ദേശം. ജില്ലയിലെ പ്രമുഖരായ എം.വി. ഗോവിന്ദന്‍, ഇ.പി. ജയരാജന്‍, പി.കെ. ശ്രീമതി എന്നിവരുടെ പിന്‍തുണ എം.വി. ജയരാജനുണ്ട്. ജയരാജന്റെ ഒറ്റയാള്‍ പ്രവര്‍ത്തനത്തിനിടയില്‍ പാര്‍ട്ടി വേദികളില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ട നേതാക്കളാണിവര്‍. പി.ജയരാജെനതിരെ വാളോങ്ങി നില്‍ക്കുന്ന ഇവരെ കൂട്ട് പിടിച്ച്‌ ജില്ലയില്‍ ആധിപത്യമുറപ്പിക്കാനാണ് എം.വി. ജയരാജന്റെ ശ്രമം. പി. ജയരാജനെ പിന്‍തുണക്കുകയാണെന്ന നിലപാടെടുത്ത് അണികളില്‍ സ്വാധീനമുണ്ടാക്കി പാര്‍ട്ടി സ്ഥാനത്തെത്തുകയെന്ന തന്ത്രമാണ് എംവി സ്വീകരിക്കുന്നത്. ഏരിയാ സമ്മേളനങ്ങള്‍ക്ക് തൊട്ടുമുന്‍പ് വിഷയം സംസ്ഥാന കമ്മിറ്റിയില്‍ അവതരിപ്പിച്ചതും ഇതേ ലക്ഷ്യത്തോടെ. കോടിയേരിയുടെ വലംകൈയ്യായ പി. ജയരാജനതിരായ ആരോപണം അവസാന നിമിഷം വരെ ചോര്‍ന്നു പോകാതെ സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ചത് കണ്ണൂരില്‍ നിന്നുള്ള പ്രമുഖരായ നേതാക്കളുടെ പിന്‍തുണയോടെയാണ്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top