×

ശാ​സ്ത്ര​ലോ​ക​ത്തെ പു​ത്ത​ന്‍ ക​ണ്ടു​പി​ടിവ്​ത്ത​ങ്ങ​ളും കൗ​മാ​ര സ​ര്‍​ഗാ​ത്മ​ക​ത​യു​ടെ കാ​ണാ​ക്കാ​ഴ്ച​ക​ളും ഒ​ത്തു​ചേ​രു​ന്ന സം​സ്ഥാ​ന സ്കൂ​ള്‍ ശാ​സ്ത്രോ​ത്സ​വ​ത്തി​ന് ഇന്ന് തുടക്കം

കോ​ഴി​ക്കോ​ട്: ശാ​സ്ത്ര​ലോ​ക​ത്തെ പു​ത്ത​ന്‍ ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളും കൗ​മാ​ര സ​ര്‍​ഗാ​ത്മ​ക​ത​യു​ടെ കാ​ണാ​ക്കാ​ഴ്ച​ക​ളും ഒ​ത്തു​ചേ​രു​ന്ന സം​സ്ഥാ​ന സ്കൂ​ള്‍ ശാ​സ്ത്രോ​ത്സ​വ​ത്തി​ന് വ്യാ​ഴാ​ഴ്ച കോ​ഴി​ക്കോ​ട്ട് തു​ട​ക്ക​മാ​വും. ഞാ​യ​റാ​ഴ്ച വ​രെ ന​ഗ​ര​ത്തി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ക. 217 ഇ​ന​ങ്ങ​ളി​ലാ​യി 6802 ​േ​പ​ര്‍ മാ​റ്റു​ര​ക്കും. പ്ര​വൃ​ത്തി​പ​രി​ച​യ മേ​ള​യി​ല്‍ 3500, ശാ​സ്​​ത്ര​മേ​ള​യി​ല്‍ 1120, ഗ​ണി​ത​ശാ​സ്​​ത്ര മേ​ള​യി​ല്‍ 924, സാ​മൂ​ഹി​ക​ശാ​സ്​​ത്ര മേ​ള​യി​ല്‍ 700, ​െഎ.​ടി മേ​ള​യി​ല്‍ 308, വൊ​ക്കേ​ഷ​ന​ല്‍ എ​ക്​​സ്​​പോ​യി​ല്‍ 250 എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​ത്സ​രാ​ര്‍​ഥി​ക​ളു​ടെ എ​ണ്ണം. 37 ഇ​ന​ങ്ങ​ളി​ലാ​യി സ്​​പെ​ഷ​ല്‍ സ്​​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളും മ​ത്സ​ര​ത്തി​നെ​ത്തും.

ശാ​സ്​​ത്ര​മേ​ള സ​െന്‍റ്​ ​േജാ​സ​ഫ്​​സ്​ ആം​​​ഗ്ലോ ഇ​ന്ത്യ​ന്‍ ഗേ​ള്‍​സ്​ ​എ​ച്ച്‌.​എ​സ്, ന​ട​ക്കാ​വ്​ ഗ​വ. ഗേ​ള്‍​സ്​ എ​ച്ച്‌.​എ​സ്.​എ​സ്, സ​െന്‍റ്​ ആ​ഞ്ച​ലോ​സ്​ ആം​ഗ്ലോ ഇ​ന്ത്യ​ന്‍ യു.​പി സ്​​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും ഗ​ണി​ത​ശാ​സ്ത്ര​മേ​ള സ​െന്‍റ്​ ​േജാ​സ​ഫ്​​സ്​ ബോ​യ്​​സ്​ എ​ച്ച്‌.​എ​സ്.​എ​സി​ലും സാ​മൂ​ഹി​ക ശാ​സ്​​ത്ര​മേ​ള ബി.​ഇ.​എം ഗേ​ള്‍​സ്​ എ​ച്ച്‌.​എ​സ്.​എ​സി​ലും പ്ര​വൃ​ത്തി​പ​രി​ച​യ മേ​ള മ​ല​ബാ​ര്‍ ക്രി​സ്​​ത്യ​ന്‍ കോ​ള​ജ്​ എ​ച്ച്‌.​എ​സ്.​എ​സി​ലും ​െഎ.​ടി മേ​ള​യും ആ​ര്‍.​എം.​എ​സ്.​എ സ​യ​ന്‍​സ്​ എ​ക്​​സി​ബി​ഷ​നും ന​ട​ക്കാ​വ്​ ഗ​വ. ഗേ​ള്‍​സ്​ എ​ച്ച്‌.​എ​സ്.​എ​സി​ലും ​െവാ​ക്കേ​ഷ​ന​ല്‍ എ​ക്​​സ്​​പോ ഗ​വ. മോ​ഡ​ല്‍ എ​ച്ച്‌.​എ​സ്.​എ​സി​ലു​മാ​ണ്​ ന​ട​ക്കു​ക.

മ​ല​ബാ​ര്‍ ​ക്രി​സ്​​ത്യ​ന്‍ കോ​ള​ജ്​ വേ​ദി​യി​ല്‍ വ്യാ​ഴാ​ഴ്ച രാ​വി​ലെ 10ന്​​ ​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ്​ മേ​ള ഉ​ദ്​​ഘാ​ട​നം ചെ​യ്യും. പൊ​തു വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​ര്‍ കെ.​വി. മോ​ഹ​ന്‍​കു​മാ​ര്‍ പ​താ​ക ഉ​യ​ര്‍​ത്തും. സ​മാ​പ​ന സ​മ്മേ​ള​നം 26ന്​ ​വൈ​കീ​ട്ട്​ മൂ​ന്നി​ന്​ മ​ന്ത്രി രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി ഉ​ദ്​​ഘാ​ട​നം ചെ​യ്യും. മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്​​ണ​ന്‍ സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യും.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top