×

ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ര്‍ശ​ന​ത്തി​ന്​ ഉ​പ​രാ​ഷ്​​ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു കൊച്ചിയില്‍

കൊ​ച്ചി: ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ര്‍ശ​ന​ത്തി​ന്​ ഉ​പ​രാ​ഷ്​​ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു ചൊ​വ്വാ​ഴ്​​ച കൊ​ച്ചി​യി​ലെ​ത്തും. ഉ​പ​രാ​ഷ്​​ട്ര​പ​തി പ​ദ​മേ​റ്റെ​ടു​ത്ത ശേ​ഷ​മു​ള്ള ആ​ദ്യ കേ​ര​ള സ​ന്ദ​ര്‍ശ​ന​മാ​ണി​ത്. മൂ​ന്ന് പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കും. സം​സ്ഥാ​ന സ​ര്‍ക്കാ​റി​െന്‍റ ഔ​ദ്യോ​ഗി​ക സ്വീ​ക​ര​ണ​ത്തി​നും കൊ​ച്ചി വേ​ദി​യാ​കും.

ചൊ​വ്വാ​ഴ്​​ച ഉ​ച്ച​ക്ക്​ 12.05ന്​ ​നാ​വി​ക വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തു​ന്ന അ​ദ്ദേ​ഹ​ത്തെ ഗ​വ​ര്‍​ണ​ര്‍ ജ​സ്​​റ്റി​സ്​ പി. ​സ​ദാ​ശി​വം, മ​ന്ത്രി ​െക.​ടി. ജ​ലീ​ല്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന്​ സ്വീ​ക​രി​ക്കും. സേ​നാം​ഗ​ങ്ങ​ള്‍ ഗാ​ര്‍ഡ് ഓ​ഫ് ഓ​ണ​ര്‍ ന​ല്‍​കും. വൈ​കീ​ട്ട് നാ​ലി​ന്​ ഹോ​ട്ട​ല്‍ ലെ​മെ​റി​ഡി​യ​ന്‍ ക​ണ്‍വെ​ന്‍ഷ​ന്‍ സ​െന്‍റ​റി​ല്‍ 11ാമ​ത് ഇ​ന്ത്യ​ന്‍ ഫി​ഷ​റീ​സ് ആ​ന്‍​ഡ്​​ അ​ക്വാ​ക​ള്‍ച​ര്‍ ഫോ​റം ഉ​ദ്ഘാ​ട​നം ചെ​യ്യും. ബു​ധ​നാ​ഴ്​​ച രാ​വി​ലെ 9.30ന് ​ക​ട​വ​ന്ത്ര രാ​ജീ​വ്ഗാ​ന്ധി ഇ​ന്‍ഡോ​ര്‍ സ്​​റ്റേ​ഡി​യ​ത്തി​ല്‍ ന​ഗ​ര​സ​ഭ​യു​ടെ സു​വ​ര്‍ണ​ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. 10.45ന് ​മ​റൈ​ന്‍ഡ്രൈ​വി​ലെ ഹോ​ട്ട​ല്‍ താ​ജ് ഗേ​റ്റ് വേ​യി​ല്‍ കൊ​ച്ചി​ന്‍ ചേം​ബ​ര്‍ ഓ​ഫ് കോ​മേ​ഴ്​സ് ആ​ന്‍​ഡ്​​ ഇ​ന്‍ഡ​സ്ട്രി​യു​ടെ 160-ാം വാ​ര്‍ഷി​കാ​ഘോ​ഷ​ത്തി​ലും മു​ഖ്യാ​തി​ഥി​യാ​കും. 12.30ന് ​നാ​വി​ക വി​മാ​ന​ത്താ​വ​ള​ത്തി​ല്‍നി​ന്ന്​ മ​ട​ങ്ങും

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top