×

കനത്ത മ​ഴ: ജി​ദ്ദ​യി​ല്‍ രണ്ടുമരണം; ജ​ന​ജീ​വി​തം സ്​​തം​ഭി​ച്ചു

ജി​ദ്ദ: ചൊ​വ്വാ​ഴ്​​ച പെ​യ്​​ത ക​ന​ത്ത മ​ഴ​യി​ല്‍ സൗ​ദി​യു​ടെ പ​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല​യി​ല്‍ ജ​ന​ജീ​വി​തം സ്​​തം​ഭി​ച്ചു. രാ​വി​ലെ മു​ത​ല്‍ ജി​ദ്ദ​യി​ല്‍ മ​ഴ തു​ട​ങ്ങി​യ​തോ​ടെ ന​ഗ​ര​പാ​ത​ക​ളി​ല്‍ വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യി. വാ​ഹ​ന​ങ്ങ​ളി​ലും ക​ട​ക​ളി​ലും ഗോ​ഡൗ​ണു​ക​ളി​ലും വെ​ള്ളം ക​യ​റി നാ​ശ​ന​ഷ്​​ട​ങ്ങ​ളു​ണ്ടാ​യി. ഇ​ടി​മി​ന്ന​ലോ​ടു​ ​കൂ​ടി​യ ശ​ക്​​ത​മാ​യ മ​ഴ​യാ​ണ്​ രാ​വി​ലെ മു​ത​ല്‍ ഉ​ണ്ടാ​യ​ത്. 481 പേ​രെ സി​വി​ല്‍ ഡി​ഫ​ന്‍​സ്​ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ ര​ക്ഷ​പ്പെ​ടു​ത്തി എ​ന്നാ​ണ്​ ​ൈവ​കു​ന്നേ​രം വ​രെ​യു​ള്ള ക​ണ​ക്ക്.

181 പേ​ര്‍​ക്ക്​ ഷോ​ക്കേ​റ്റ​താ​യി റി​പ്പോ​ര്‍​ട്ടു​ണ്ട്. ഒരാള്‍ ഷോക്കേറ്റ്​ മരിച്ചതായും, മറ്റൊരാള്‍ വീട്​ തകര്‍ന്ന്​ മരിച്ചതായും പ്രാദേശികപത്രം റിപ്പോര്‍ട്ട്​ ചെയ്​തു. 2000ത്തോ​ളം പേ​ര്‍ ര​ക്ഷാ​സേ​ന​യു​ടെ സ​ഹാ​യം തേ​ടി. വെ​ള്ള​ക്കെ​ട്ടി​നെ തു​ട​ര്‍​ന്ന്​ ജി​ദ്ദ- മ​ക്ക എ​ക്​​സ്​​പ്ര​സ്​ ഹൈ​വേ​യി​ല്‍ ഗ​താ​ഗ​തം ത​ട​ഞ്ഞു. ന​ഗ​ര​ത്തി​ലെ തു​ര​ങ്ക​ങ്ങ​ളി​ല്‍ വെ​ള്ളം നി​റ​ഞ്ഞു​ക​വി​ഞ്ഞു.

ജി​ദ്ദ എ​യ​ര്‍​പോ​ര്‍​ട്ടി​ലേ​ക്ക്​​ എ​ത്തി​പ്പെ​ടാ​നാ​വാ​ത്ത​തി​നാ​ല്‍ പ​ല​രു​ടെ​യും വി​മാ​ന​യാ​ത്ര മു​ട​ങ്ങി. യാ​ത്ര മു​ട​ങ്ങി​യ​വ​ര്‍​ക്ക്​ ടി​ക്ക​റ്റ്​ ചാ​ര്‍​ജ്​ തി​രി​ച്ചു​കൊ​ടു​ക്കു​മെ​ന്ന്​ സൗ​ദി എ​യ​ര്‍​ലൈ​ന്‍​സ്​ അ​റി​യി​ച്ചു. യാ​ത്രി​ക​രും ​ൈപ​ല​റ്റു​മാ​രും വൈ​കി​യ​തി​നാ​ല്‍ പ​ല വി​മാ​ന​ങ്ങ​ളും പു​റ​പ്പെ​ടാ​ന്‍ ൈവ​കി. ജി​ദ്ദ തു​റ​മു​ഖ​ത്തി​​​​െന്‍റ പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തി​വെ​ക്കേ​ണ്ടി​വ​ന്നു. വി​മാ​ന​ത്താ​വ​ള​ത്തി​ലെ കാ​ലാ​വ​സ്​​ഥ നി​രീ​ക്ഷ​ണ ഉ​പ​ക​ര​ണം​ ഇ​ടി​മി​ന്ന​ലി​ല്‍ ത​ക​രാ​റി​ലാ​യെ​ങ്കി​ലും പി​ന്നീ​ട്​ ശ​രി​യാ​ക്കി. വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ള്‍​ക്കും ഒാ​ഫി​സു​ക​ള്‍​ക്കും അ​വ​ധി പ്ര​ഖ്യാ​പി​ച്ച​തി​നാ​ലാ​ണ്​ അ​ത്യാ​ഹി​ത​ങ്ങ​ള്‍ ഒ​ഴി​വാ​യ​ത്.

സൗ​ദി സ​മ​യം ഉ​ച്ച​ക്ക്​ മൂ​ന്നു​ മ​ണി​യോ​ടെ മ​ഴ താ​ഇ​ഫ്​ ഭാ​ഗ​ത്ത്​ ശ​ക്​​ത​മാ​യി. ജ​ന​ങ്ങ​ള്‍ വീ​ടു​വി​ട്ടി​റ​ങ്ങ​രു​തെ​ന്ന്​ സി​വി​ല്‍ ഡി​ഫ​ന്‍​സ്​ മു​ന്ന​റി​യി​പ്പ് ന​ല്‍​കി. മ​ക്ക, മ​ദീ​ന, യാം​ബു എ​ന്നി​വി​ട​ങ്ങ​ളി​ലും ശ​ക്​​ത​മാ​യ മ​ഴ​യാ​ണു​ണ്ടാ​യ​ത്. ഇ​ടി​യോ​ടു കൂ​ടി​യ മ​ഴ​യു​ണ്ടാ​കു​മെ​ന്നും ജാ​ഗ്ര​ത വേ​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ തി​ങ്ക​ളാ​ഴ്​​ച മു​ന്ന​റി​യി​പ്പ്​ ന​ല്‍​കി​യി​രു​ന്നു. വ​ലി​യ മു​ന്നൊ​രു​ക്ക​ങ്ങ​ളാ​ണ്​ സ​ര്‍​ക്കാ​ര്‍ ഏ​ര്‍​െ​പ്പ​ടു​ത്തി​യി​രു​ന്ന​ത്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top