×

ഏറ്റവും കൂടുതൽ സുരക്ഷിതമല്ലാത്ത യാത്ര നടത്തുന്നവർ ഇന്ത്യക്കാർ

ന്യൂഡല്‍ഹി : ലോകത്തില്‍ ഏറ്റവുമധികം വാഹനാപകടങ്ങള്‍ നടക്കുന്ന രാജ്യമാണ് ഇന്ത്യ.

ഇത്രയും സുരക്ഷിതമല്ലാത്ത യാത്ര ഇന്ത്യക്കാര്‍ നടത്തുമ്ബോള്‍ വെറും 25 ശതമാനം പേര്‍ മാത്രമാണ് സീറ്റ് ബെല്‍റ്റ് ധരിക്കുന്നത്. ബാക്കി 75 ശതമാനം വാഹന ഉടമകളും സീറ്റ് ബെല്‍റ്റ് ധരിക്കാറില്ല.

മാരുതി സുസുക്കി പ്രൈവറ്റ് ലിമിറ്റഡ് ആണ് പുതിയ കണക്കുകള്‍ പുറത്തിറക്കിയത്. ഇന്ത്യയില്‍ സീറ്റ് ബെല്‍റ്റുകളുടെ ഉപയോഗം-2017 എന്നതിനെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുകള്‍.

17 നഗരങ്ങളില്‍ നിന്നുള്ള 2,505 പേരെയാണ് സര്‍വേ നടത്തിയത്. ഇതില്‍ വാഹനങ്ങള്‍ ഉപയോഗിക്കുമ്ബോള്‍ ഡ്രൈവര്‍, സഹ ഡ്രൈവര്‍, യാത്രക്കാര്‍ ഉള്‍പ്പെടെ 25 ശതമാനം പേര്‍ മാത്രമാണ് സീറ്റ് ബെല്‍റ്റ് ധരിക്കുന്നത്.

2016 ല്‍ കേന്ദ്ര ഗതാഗത വകുപ്പ് പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം 1.5 ലക്ഷം റോഡ് അപകടങ്ങളില്‍ ഉത്തര്‍പ്രദേശില്‍ നിന്ന് 19,000 പേരാണ് മരിച്ചത്. ഇതില്‍ 48 ശതമാനം പേരും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല.

തമിഴ്നാട്, മധ്യപ്രദേശ്, മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളില്‍ റോഡ് അപകടങ്ങളുടെ എണ്ണം കുറവാണെങ്കിലും ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ഉപയോഗിക്കാത്തതിനാലാണ് മരണ സംഖ്യ ഉണ്ടാകുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top