×

അതിഥികളുടെ ആവശ്യങ്ങളെ മാനിക്കുന്ന പ്രോഗ്രാം ആണ് ജെബി ജംഗ്ഷന്‍; മീര വാസുദേവന്‍ പറഞ്ഞത് അടിസ്ഥാനരഹിതം; പ്രൊഡ്യൂസര്‍

തിരുവനന്തപുരം; ചലച്ചിത്ര താരം മീര വാസുദേവനെ അപമാനിക്കുന്ന ഒരു ദൃശ്യവും ജെബി ജംഗ്ഷനില്‍ വന്നിട്ടില്ലെന്ന് പ്രൊഡ്യൂസര്‍ അമൃത. പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടാണ് മീര വാസുദേവ് ജെബി ജംഗ്ഷനില്‍ അതിഥി ആയെത്തുന്നത്.

ഓരോ അതിഥിയുടെയും പ്രൊഫെഷണല്‍ ജീവിതത്തിന്റെ അവലോകനവും അഭിമുഖത്തിന്റെ ഭാഗമായി അനാവരണം ചെയ്യും.

അത്തരത്തില്‍ മീര വാസുദേവന്റെ അഭിനയ ജീവിതത്തിലെ ഒഴിച്ച്‌ മാറ്റാനാകാത്ത സിനിമയായ തന്മാത്ര എന്ന ചിത്രവും അവലോകനത്തിന്റെ ഭാഗമായി പരാമര്‍ശിക്കപ്പെട്ടു.

തന്മാത്രയില്‍ പ്രധാന രംഗങ്ങളില്‍ ഒന്നാണ് മോഹന്‍ലാല്‍ നഗ്നനായി അഭിനയിച്ച ഒരു രംഗം. സിനിമ റിലീസ് ചെയ്തപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട രംഗമായിരുന്നു അത്. കഥാപാത്ര പൂര്‍ണതക്കായി മോഹന്‍ലാല്‍ ചെയ്ത ആ രംഗത്തില്‍ മീരയുമുണ്ടായിരുന്നു.

വളരെ ബോള്‍ഡ് ആയി ചെയ്യേണ്ട ആ രംഗത്തിനു തനിക്കു ധൈര്യം തന്നത് മലയാളത്തിലെ മഹാനടന്മാരില്‍ ഒരാളായ മോഹന്‍ലാല്‍ തന്നെയാണെന്ന് മീര പറയുന്നു.

തന്മാത്ര എന്ന ചിത്രത്തിലെ ഏറെ ചര്‍ച്ച ചെയ്ത ഈ രംഗം എഡിറ്റിലൂടെ ചേര്‍ത്തു എന്നാണ് മീരയുടെ ആരോപണം. 12 വര്‍ഷം മുമ്ബിറങ്ങിയ ചിത്രം ഇതിനകം ദശലക്ഷക്കണക്കിനു ആളുകളാണ് തിയ്യേറ്ററിലും അതല്ലാതെയും കണ്ടത്.

സെന്‍സര്‍ ബോര്‍ഡിന്റെ അംഗീകാരത്തോടെയാണ് ഈ ദൃശ്യങ്ങള്‍ സിനിമയില്‍ ചേര്‍ത്തതും.

പ്രോഗ്രാമിന്റെ പൂര്‍ണതക്കു ചലച്ചിത്ര ദൃശ്യങ്ങള്‍ പോസ്റ്റ് പ്രൊഡക്ഷനില്‍ ചേര്‍ക്കുന്നത് സ്വാഭാവികമാണ്. മീരക്ക് അതിനെതിര്‍പ്പുണ്ടെങ്കില്‍ ടെലികാസ്റ്റില്‍ അത് എഡിറ്റ് ചെയ്ത് നീക്കാനുമാകും.

അതിഥികളുടെ ആവശ്യങ്ങളെ മാനിക്കുന്ന പ്രോഗ്രാം ആണ് ജെബി ജംഗ്ഷന്‍. മീര വാസുദേവനുമായുള്ള അഭിമുഖമടങ്ങുന്ന ജെബി ജംഗ്ഷന്‍ സംപ്രേഷണം ചെയ്യാനിരിക്കുന്നെ ഉള്ളൂ. സംപ്രേഷണം ചെയ്യുന്നതിന് മുമ്ബുള്ള ഇപ്പോഴത്തെ വിവാദം അനാവശ്യമാണ്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top