×

ഹാദിയ കേസ് മൂന്ന് മണിക്ക് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡല്‍ഹി: ഹാദിയ കേസ് മൂന്ന് മണിക്ക് സുപ്രീം കോടതി പരിഗണിക്കും. കോടതിയില്‍ ഹാജരാക്കുന്നതിനായി ഹാദിയയെ അല്‍പ്പസമയത്തിനകം കേരള ഹൗസില്‍ നിന്നും കൊണ്ടുപോവും. കനത്ത സുരക്ഷയിലാണ് ഹാദിയയെ കോടതിയിലേക്ക് കൊണ്ടു പോവുക.

കേസ് അടച്ചിട്ട മുറിയില്‍ വേണമെന്ന് ഹാദിയയുടെ അച്ഛന്‍ അശോകന്‍ കോടതിയില്‍ ആവശ്യപ്പെടും. സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച്‌ എന്‍ഐഎയും ഈ ആവശ്യത്തെ പിന്തുണയ്ക്കും. കേസില്‍ വാദത്തിനായി ഷെഫിന്‍ ജഹാനും സുപ്രീം കോടതിയിലെത്തിയിട്ടുണ്ട്.

ആശയങ്ങള്‍ നിരുപാധികം അടിച്ചേല്‍പ്പിക്കപ്പെട്ട ഹാദിയയുടെ മൊഴി കണക്കിലെടുക്കരുതെന്ന് എന്‍.ഐ.എ. സുപ്രീംകോടതിയില്‍ ആവശ്യപ്പെടും. വന്‍തോതില്‍ ആശയം അടിച്ചേല്‍പ്പിക്കപ്പെട്ട വ്യക്തിക്ക് സ്വതന്ത്രമായി ചിന്തിക്കാനാവില്ല. അതിനാല്‍ വിവാഹത്തിനുള്ള ഹാദിയയുടെ സമ്മതം പരിഗണിക്കാനാവില്ലെന്ന് എന്‍.ഐ.എ. പറയുന്നു. കഴിഞ്ഞ ദിവസം എന്‍.ഐ.എ. മുദ്രവെച്ച കവറില്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളിലും ഇക്കാര്യം ഊന്നിപ്പറയുന്നതായി അറിയുന്നു.

താനുമായുള്ള ഹാദിയ(അഖില)യുടെ വിവാഹം ഹൈക്കോടതി റദ്ദാക്കിയതിനെതിരെയാണ് ഷെഫിന്‍ ജഹാന്‍ സുപ്രീംകോടതിയെ സമീപിച്ചത്. സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹമെന്ന് എന്‍.ഐ.എ.യ്ക്ക് നല്‍കിയ മൊഴിയിലും കഴിഞ്ഞദിവസം മാധ്യമങ്ങളോട് സംസാരിച്ചപ്പോഴും ഹാദിയ വ്യക്തമാക്കിയിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top