×

സുപ്രീംകോടതിയില്‍ ഹാജരാകാന്‍ ഹാദിയ ഇന്ന് ഡല്‍ഹിക്ക്

കൊച്ചി: സുപ്രീംകോടതിയില്‍ ഹാജരാകാന്‍ ഹാദിയ ഇന്ന് ഡല്‍ഹിക്ക് തിരിക്കും.

നെടുമ്ബാശേരിയില്‍ നിന്ന് വിമാനമാര്‍ഗമാണ് ഡല്‍ഹിക്ക് പോകുന്നതെന്നാണ് വിവരം.

എന്നാല്‍ കനത്ത സുരക്ഷ ആവശ്യമുള്ളതിനാല്‍ സമയം പൊലീസ് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.

ഹാദിയയെ തിങ്കളാഴ്ച ഹാജരാക്കണമെന്നാണ് അച്ഛന്‍ അശോകനോട് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്.

എന്‍.ഐ.എയുടെ റിപ്പോര്‍ട്ടും തിങ്കളാഴ്ച കോടതി പരിഗണിക്കും.

വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ഭര്‍ത്താവ് ഷഫിന്‍ ജഹാന്‍ സുപ്രീംകോടതിയെ സമീപിച്ച സാഹചര്യത്തിലാണ് ഹാദിയയെ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടത്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top