×

സിപിഐ എന്ന വിഴുപ്പ് ചുമക്കേണ്ട കാര്യം സിപിഎമ്മിന് ഇല്ലെന്ന് വൈദ്യുതി മന്ത്രി എംഎം മണി.

മലപ്പുറം: തോമസ് ചാണ്ടി വിഷയത്തില്‍ ഹീറോ ചമയാനുള്ള സിപിഐ ശ്രമം മര്യാദ കേടാണെന്നും മണി പറഞ്ഞു. മലപ്പുറം വണ്ടൂരില്‍ സിപിഎമ്മിന്റെ ഏരിയ സമ്മേളനത്തിന്റെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

തോമസ് ചാണ്ടി വിഷയത്തില്‍ ഇരു പാര്‍ട്ടി പത്രങ്ങളുടെയും മുഖ പ്രസംഗങ്ങളിലൂടെ സിപിഎമ്മും സിപിഐയും പരസ്പരം നടത്തിയ പോര്‍വിളികളുടെ വിവാദം കെട്ടടങ്ങും മുമ്ബെയാണ് എംഎം മണിയുടെ പ്രസ്താവന. സിപിഐയ്ക്ക് മുന്നണി മര്യാദയില്ലെന്നും എംഎം മണി പ്രസംഗത്തില്‍ പറഞ്ഞു.

ബുധനാഴ്ച ചേരുന്ന സംസ്ഥാന നിര്‍വാഹക സമിതി യോഗത്തിനു മുമ്ബ് സിപിഎമ്മുമായി സിപിഐ ചര്‍ച്ച നടത്താനിരിക്കെയാണ് വിഴുപ്പ ചുമക്കേണ്ട കാര്യം സിപിഎമ്മിനില്ലെന്ന തരത്തില്‍ രൂക്ഷമായ പരാമര്‍ശം മണി നടത്തിയിരിക്കുന്നത്.

തോമസ് ചാണ്ടി വിഷയത്തില്‍ മന്ത്രി സഭ ബഹിഷ്കരിക്കുന്ന സാഹചര്യം അംഗീകരിക്കാനാവില്ലെന്നു തന്നെയാണ് ഇപ്പോഴും സിപിഎം നിലപാട്. സിപിഐയ്ക്കെതിരെ ആനത്തലവട്ടം ആനനന്ദന്‍ കടുത്ത വിമര്‍ശനം കഴിഞ്ഞ ദിവസം ഉന്നയിച്ചിരുന്നു

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top