×

ശശീന്ദ്രന്‍ വീണ്ടു മന്ത്രിപദത്തിലേക്ക് ; പുനഃപ്രവേശനം സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് ചര്‍ച്ച ഇന്ന്

തിരുവനന്തപുരം: ഫോണ്‍ കെണി വിവാദത്തില്‍ രാജിവെച്ച എ.കെ.ശശീന്ദ്രന്റെ മന്ത്രിസഭാ പുനഃപ്രവേശനം സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്ന് ചര്‍ച്ച ചെയ്യും.

കോടിയേരി ബാലകൃഷ്ണനും കാനം രാജേന്ദ്രനും അനുകൂല നിലപാടെടുത്തതോടെ ശശീന്ദ്രന് മന്ത്രിപദത്തിലെത്താന്‍ തടസങ്ങളുണ്ടാവില്ലെന്നാണ് സൂചന.

ഫോണ്‍ കെണികേസിലെ പരാതിക്കാരി നല്‍കിയ ഹര്‍ജിയില്‍ ഇന്ന് ഹൈക്കോടതിയെടുക്കുന്ന തീരുമാനവും മന്ത്രിസ്ഥാനലബ്ദിയില്‍ നിര്‍ണായകമാകും.

കാര്യങ്ങള്‍ അനുകൂലമായാല്‍ അടുത്ത ആഴ്ച തന്നെ എ.കെ.ശശീന്ദ്രന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് എന്‍.സി.പി കേന്ദ്രങ്ങള്‍ പറയുന്നത്.

നേരത്തെ, സി.പി.എമ്മിന്റേയും സി.പി.ഐയുടേയും നേതാക്കളെ നേരില്‍ക്കണ്ട് സംസ്ഥാന അധ്യക്ഷന്‍ ടി.പി.പീതാംബരന്‍ പിന്തുണ ഉറപ്പുവരുത്തിയിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top