×

റവന്യൂവകുപ്പില്‍ മന്ത്രിയെ നോക്കുകുത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരണം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ആലപ്പുഴ:  മന്ത്രിക്കെതിരെ റവന്യൂവകുപ്പ് സെക്രട്ടിയെ ഉപയോഗിച്ചാണ് നീക്കം നടത്തുന്നതെന്നും ചെന്നിത്തല രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.

മന്ത്രിയെ മാറ്റി നിര്‍ത്തി നീക്കം നടത്തുന്ന ഈ സാഹചര്യത്തില്‍ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ മന്ത്രിസഭയില്‍ തുടരണമോ എന്ന കാര്യം തീരുമാനിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യം ഉയര്‍ത്തി. റവന്യൂ മന്ത്രിക്ക് പാവം മനുഷ്യന്‍ എന്ന ഇമേജും ചെന്നിത്തല നല്‍കി.

അതേസമയം കുറിഞ്ഞി ഉദ്യാനം അനധികൃത കൈയേറ്റക്കാര്‍ക്ക് കൊടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും, ഇതിനായാണ് മന്ത്രി എംഎം മണിയെ മന്ത്രിതല സമിതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. എന്നിരിക്കെ അടുത്ത മാസ േആറിന് യൂഡിഎഫ് നേതാക്കള്‍ കുറിഞ്ഞി ഉദ്യാനം സന്ദര്‍ശിക്കുമെന്നും ചെന്നിത്തല അറിയിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top