×

പടയൊരുക്കം സമാപനസമ്മേളനം മാറ്റിവച്ചു; പുതുക്കിയ തീയതി പിന്നീട്; രാഹുല്‍ ഗാന്ധിയുടെ സൗകര്യമനുസരിച്ച്‌ തീരുമാനിക്കും

പടയൊരുക്കം സമാപനസമ്മേളനം മാറ്റിവച്ചു; പുതുക്കിയ തീയതി പിന്നീട്

തിരുവനന്തപുരം: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കേണ്ടിയിരുന്ന പടയൊരുക്കം സമാപന സമ്മേളനം പ്രതികൂലമായ കാലാവസ്ഥ കാരണം മാറ്റിവച്ചു. തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്താണ് നേരത്തേ വേദി പ്രഖ്യാപിച്ചിരുന്നത്. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് പരിപാടി മാറ്റിവയ്ക്കുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും

ചുഴലിക്കാറ്റു ഭീഷണി യുഡിഎഫിന്റെ പടയൊരുക്കത്തേയും ബാധിച്ചു. ജില്ലയില്‍ തുടരുന്ന മഴ പലയിടത്തും ആവേശം കുറച്ചു. തിരുവനന്തപുരത്തിന്റെ കിഴക്കന്‍ മേഖലയിലാണ് പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തിലുള്ള ജാഥ പര്യടനം നടത്തുന്നത്. അരുവിക്കര, നെടുമങ്ങാട് മേഖലകളില്‍ ജാഥ സ്വീകരണം ഏറ്റുവാങ്ങി.

പടയൊരുക്കം ജാഥയുടെ സമാപനം നാളയാണ്. എഐസിസി ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന റാലിയും പൊതു സമ്മേളനവും വെള്ളിയാഴ്ചയാണ് തീരുമാനിച്ചിരിക്കുന്നത്. തീരപ്രദേശത്തെ ജാഗ്രതാ നിര്‍ദ്ദേശത്തെ തുടര്‍ന്ന് തിരുവനന്തപുരം ശംഖുംമുഖത്തുള്ള സമാപനവേദിയുടെ നിര്‍മ്മാണം നിര്‍ത്തിവച്ചു. ഒരുമാസമായി തുടരുന്ന ജാഥയുടെ സമാപന സമ്മേനത്തിന് കൂറ്റന്‍ വേദിയൊരുങ്ങുന്നത് ശംഖുമുഖം കടപ്പുറത്തായിരുന്നു. കനത്ത കാറ്റിനെ തുടര്‍ന്ന് പത്തു മീറ്ററോളം കടല്‍ തീരത്തേയ്ക്ക് കയറിയിട്ടുണ്ട്. പ്രകൃതി ക്ഷോഭിച്ചിരിക്കുന്ന ഈ അവസ്ഥയില്‍ ഇത്രയധികം പേര്‍ പങ്കെടുക്കുന്ന സമ്മേളനത്തിന് സുരക്ഷാ അനുമതി നല്കില്ല.

കന്യാകുമാരിക്ക് 170 km തെക്ക് കിഴക്ക് നിലകൊള്ളുന്ന തീവ്ര ന്യുനമര്‍ദം നിലവിലെ പ്രവചനം പ്രകാരം വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ ലക്ഷദ്വീപിന് സമീപത്തേക്ക് നീങ്ങുകയും ഇന്ന് വൈകിട്ടോടു കൂടി ശക്തമായ ചുഴലിക്കാറ്റാകുകയും ചെയ്യും. കാറ്റ് ഇപ്പോള്‍ തിരുവനന്തപുരത്തിന് 70 കിലോമീറ്റര്‍ അടുത്തു വരെ എത്തി. ന്യുനമര്‍ദ സ്വാധീന മേഖലയില്‍ തിരുവനന്തപുരം ജില്ലയുടെ തെക്കന്‍ പ്രദേശം ഉള്‍പ്പെടുന്നതിനാലും, പൊതു സ്വാധീനമേഖലയില്‍ കേരളം ഉള്‍പ്പെടുന്നതിനാലും, കേരളത്തില്‍ പൊതുവെല്‍ മഴയും, ശക്തമായ കാറ്റും ഉണ്ടാകുമെന്ന മുന്നറിയിപ്പുണ്ട്. . മഴയുടെ തീവ്രത തെക്കന്‍ ജില്ലകളായ പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ഇടുക്കി, കോട്ടയം ജില്ലകളില്‍ ആയിരിക്കും കൂടുതല്‍ അനുഭവപ്പെടുക.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top