×

നടി ആക്രമിക്കപ്പെട്ട കേസില്‍ പൊലീസിന്റെ നിലപാട് നോക്കാതെ മൊഴി നല്‍കാന്‍ മഞ്ജു വാര്യര്‍.

കൊച്ചി: തനിക്ക് അറിയുന്ന കാര്യം എവിടെ പറയാനും തയ്യാറാണെന്നും ആരെങ്കിലും കുരുക്കാന്‍ കള്ളം പറയാന്‍ തയ്യാറല്ലന്നുമുള്ള നിലപാടിലാണ് മഞ്ജു വാര്യര്‍.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപാണ് ഗൂഢാലോചന നടത്തിയതെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ലന്ന് അടുപ്പമുള്ള കേന്ദ്രങ്ങളോട് മഞ്ജു വ്യക്തമാക്കിയതായാണ് സൂചന.

ദിലീപിനെതിരെ മുഖാമുഖം നിന്ന് സാക്ഷി പറയേണ്ട സാഹചര്യമാണ് മഞ്ജുവിനുള്ളത്. ഇക്കാര്യത്തില്‍ മാനസികമായ പ്രയാസവും മഞ്ജുവിന് ഇപ്പോള്‍ ഉണ്ടത്രെ.

സാക്ഷി പട്ടികയില്‍ ഉള്‍പ്പെടുത്തിയത് തന്റെ അറിവോടെയല്ലന്ന അഭിപ്രായം അവര്‍ അടുത്ത സുഹൃത്തുക്കളോട് പറഞ്ഞതായും അറിയുന്നു.

ഏറെ വര്‍ഷത്തെ ദാമ്ബത്യ ജീവിതത്തിനു ശേഷം വിവാഹമോചനം കഴിഞ്ഞതിനു ശേഷവും മഞ്ജുവും ദിലീപും ഇതുവരെ പരസ്പരം പഴിചാരിയിട്ടില്ല.

ദിലീപിനെതിരായ കേസ് തന്നെ മഞ്ജുവുമായി അകലാന്‍ ആക്രമിക്കപ്പെട്ട നടിയുടെ ഇടപെടല്‍ കാരണമായതില്‍ പക തീര്‍ത്തു എന്നുള്ളതാണ്.

നടിയോട് മുന്‍വൈരാഗ്യം ദിലീപിന് ഉണ്ടായി എന്നു പ്രോസിക്യൂഷന് തെളിയിക്കാന്‍ മഞ്ജു വാര്യരുടെ മൊഴി ഏറെ നിര്‍ണ്ണായകമാണ്.

നടി ആക്രമിക്കപ്പെട്ടതിനുശേഷം കൊച്ചിയില്‍ താര സംഘടന സംഘടിപ്പിച്ച പ്രതിഷേധയോഗത്തില്‍, സംഭവത്തില്‍ മഞ്ജു വാര്യര്‍ ക്രിമിനല്‍ ഗൂഢാലോചന ആരോപിച്ചതാണ് കേസില്‍ വഴിത്തിരിവായത്.

ദിലീപ് അറസ്റ്റിലാവാനും ഇപ്പോള്‍ മഞ്ജു സാക്ഷിയാവാനും പ്രധാന കാരണം ഈ പരാമര്‍ശമായിരുന്നു.

അതേ സമയം ‘അമ്മയുടെ’ നിലപാട് എന്താണെന്ന് മകള്‍ മീനാക്ഷിയും ഉറ്റുനോക്കുകയാണ്.

സത്യമല്ലാത്ത കാര്യം ആര് പറഞ്ഞാലും അത് പിന്നീട് തുറന്ന് കാട്ടപ്പെടും എന്നതാണ് മീനാക്ഷിയുടെ നിലപാടത്രെ.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top