×

നടിയെ അക്രമിച്ച കേസിലെ അനുബന്ധ കുറ്റപത്രത്തി​​െന്‍റ പരിശോധന അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ഇന്ന്​ നടക്കും.

​െകാച്ചി: നടിയെ അക്രമിച്ച കേസിലെ അനുബന്ധ കുറ്റപത്രത്തി​​െന്‍റ പരിശോധന അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ഇന്ന്​ നടക്കും. ദിലീപിനെ എട്ടാം പ്രതിയാക്കി ഇന്നലെയാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. 650 പേജുള്ള കുറ്റപത്രം,1452 അനുബന്ധ രേഖകള്‍,ശാസ്ത്രീയ രേഖകള്‍ ഉള്‍പ്പടെ ഗൂഢാലോചന തെളിയിക്കുന്ന ഫോണ്‍ സംഭാഷണങ്ങളും, പരിശോധനാ രേഖകളുമാണ് ഇതിലുള്ളത്. സാങ്കേതിക പിഴവുകളുണ്ടോയെന്ന് പരിശോധിച്ച ശേഷം കുറ്റപത്രം ഇന്ന് കോടതി ഫയലില്‍ സ്വീകരിച്ചേക്കും.

തുടര്‍ന്ന് പ്രതികള്‍ക്ക് കോടതി സമന്‍സയക്കും. അതിന് ശേഷമായിരിക്കും പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുക. ഗൂഢാലോചനയില്‍ ദിലീപിന് നേരിട്ട പങ്കുള്ളതായി പറയുന്ന കുറ്റ പത്രത്തില്‍ മഞ്​ജുവാര്യര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സാക്ഷികളാണ്​.

കാവ്യാ മാധവനുമായുണ്ടായിരുന്ന അവിഹിതബന്ധം മഞ്ജുവാര്യരെ അറിയിച്ചതിന്‍റെ വൈരാഗ്യത്തിലാണ് നടിയെ ആക്രമിക്കാന്‍ 1.5 കോടി രൂപക്ക് ദിലീപ് ക്വട്ടേഷന്‍ കൊടുത്തതെന്നാണ് അനുബന്ധ കുറ്റപത്രത്തില്‍ പറയുന്നത്. നഗ്നദൃശ്യങ്ങള്‍ വഴി നടിയുടെ വിവാഹജീവതം തകര്‍ക്കുകയായിരുന്നു ദിലീപിന്‍റെ ലക്ഷ്യം. ഇതിനായി ഒരുലക്ഷത്തിപതിനായിരം രൂപ രണ്ടു തവണയായി തൃശൂരില്‍വെച്ച്‌ കൈമാറിയെന്നും കുറ്റപത്രത്തില്‍ പൊലീസ് പറയുന്നു.

385 സാക്ഷികളും 12 രഹസ്യമൊഴികളും ഉള്‍പ്പെട്ടതാണ് അനുബന്ധ കുറ്റപത്രം. സിനിമാ മേഖലയില്‍ നിന്നുമാത്രം 50ല്‍ അധികം സാക്ഷികളുണ്ട്. പള്‍സര്‍ സുനി, വിജീഷ്, മണികണ്ഠന്‍, വടിവാള്‍ സലീം, മാര്‍ട്ടിന്‍, പ്രദീപ്, ചാര്‍ലി, ദിലീപ്, മേസ്തിരി സുനില്‍, വിഷ്ണു, പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. രണ്ട് പേരാണ് മാപ്പുസാക്ഷികള്‍. ആദ്യ എട്ട് പ്രതികള്‍ക്ക് മേല്‍ കൂട്ടമാനഭംഗക്കുറ്റം ചുമത്തി. എട്ട് മുതല്‍ 12 വരെ പ്രതികള്‍ക്കുമേല്‍ ഗൂഢാലോചനക്കുറ്റവും ചുമത്തിയിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top