×

ദൈവത്തിന് ശേഷം നിങ്ങളാണ് ഞങ്ങളുടെ പ്രതീക്ഷ ; മെഡിക്കല്‍ വിസക്കായി പാക്ക് യുവാവ്

ന്യൂഡല്‍ഹി:’ദൈവത്തിന് ശേഷം നിങ്ങളിലാണ് ഞങ്ങളുടെ അടുത്ത പ്രതീക്ഷ’ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് പാക്ക് യുവാവില്‍ നിന്ന് ലഭിച്ച സന്ദേശമാണിത്.

പാക്ക് യുവതിക്ക് ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് വരാന്‍ മെഡിക്കല്‍ വിസ അനുവദിക്കണമെന്ന് ഷാസെയ്ബ് ഇഖ്ബാല്‍ എന്ന പാക്കിസ്ഥാന്‍ യുവാവാണ് സുഷമാ സ്വരാജിനോട് ആവശ്യപ്പെട്ടത്.

ട്വിറ്ററിലൂടെ ആയിരുന്നു അഭ്യര്‍ത്ഥന.

‘ദൈവം കഴിഞ്ഞാല്‍ നിങ്ങളിലാണ് ഞങ്ങളുടെ അടുത്ത പ്രതീക്ഷ, മെഡിക്കല്‍ വിസ അനുവദിക്കാന്‍ ഇസ്ലാമാബാദിലെ ഇന്ത്യന്‍ എംബസിയെ അനുവദിക്കൂ എന്നായിരുന്നു’, ഷാസെയ്ബ് ഇക്ബാലിന്റെ അഭ്യര്‍ത്ഥന.

‘ഇന്ത്യ നിങ്ങളുടെ പ്രതീക്ഷയെ ഇല്ലാതാക്കില്ല. ഉടന്‍ വിസ അനുവദിക്കു’മെന്ന് ഷാസെയ്ബിന്റെ ട്വീറ്റിനോട് സുഷമാ സ്വരാജ് പ്രതികരിച്ചു.

പാക്ക് യുവതിക്ക് ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് വരാന്‍ അടിയന്തര മെഡിക്കല്‍ വിസ നല്‍കാന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഉത്തരവിട്ടു.

സാജിദ ഭക്ഷ് എന്ന യുവതിക്ക് വേണ്ടിയാണ് സഹോദരനായ ഷാസെയ്ബ് ഇക്ബാല്‍ വിസ അനുവദിക്കണമെന്ന് സുഷമാ സ്വരാജിനോട് ആവശ്യപ്പെട്ടത്.

രണ്ട് വര്‍ഷം മുന്‍പ് ഹരിയാനയിലെ മെഡന്റ ആശുപത്രിയില്‍ വെച്ചായിരുന്നു സാജിദയുടെ ശസ്ത്രക്രിയ. തുടര്‍ന്ന് ഉണ്ടായ ആരോഗ്യപ്രശ്നങ്ങള്‍ ചികിത്സിക്കാനായാണ് സാജിദയ്ക്ക് ഇന്ത്യയിലേക്ക് വരേണ്ടത്.

തനിക്ക് വിസ അനുവദിക്കണമെന്നാവശ്യപ്പെട്ട് സാജിദയും ട്വിറ്ററിലൂടെ സുഷമാ സ്വരാജിനോട് ആവശ്യപ്പെട്ടിരുന്നു.

മനുഷ്യത്വപരമായ കാര്യങ്ങളെ പോലും ഇന്ത്യ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍ ആരോപിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് പാക്ക് യുവതിക്ക് വിസ അനുവദിച്ചു കൊണ്ടുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി.

 

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top