×

കോട്ടയത്ത് ഗതാഗതക്കുരുക്കില്‍ കുടുങ്ങി ആശുപത്രിയില്‍ എത്താന്‍ വൈകിയതിനെ തുടന്ന് പെണ്‍കുട്ടി മരിച്ചു

കോട്ടയം: കോട്ടയത്ത് ഗതാഗതക്കുരുക്കില്‍ കുടുങ്ങി ആശുപത്രിയില്‍ എത്താന്‍ വൈകിയതിനെ തുടന്ന് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ ജില്ലാ പോലീസ് മേധാവി റിപ്പോര്‍ട്ട് മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു.

മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്. ഗുളിക തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണ് പരുത്തുംപാറ നടുവിലേപ്പറമ്ബില്‍ റിന്റു-റീന ദമ്ബതികളുടെ മകളായ ഐലിനാണ് മരിച്ചത്. ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ വാഹനം കോടിമതയിലെ ഗതാഗതക്കുരുക്കില്‍ കുടുങ്ങി കാറിനുള്ളില്‍ വച്ച്‌ തന്നെ ഐലിന്‍ മരിക്കുകയായിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top