×

കുഞ്ചന്‍ നമ്ബ്യാരുടെ ജീവിതം സിനിമയാകുന്നു

തിനെട്ടാം നൂറ്റാണ്ടിലെ (1705-1770) പ്രമുഖ മലയാളഭാഷാ കവിയാണ് കുഞ്ചന്‍ നമ്ബ്യാര്‍.

പ്രതിഭാസമ്ബന്നനായ കവി എന്നതിനു പുറമേ തുള്ളല്‍ എന്ന നൃത്തകലാരൂപത്തിന്റെ ഉപജ്ഞാതാവെന്ന നിലയിലും പ്രസിദ്ധനായ കുഞ്ചന്‍ നമ്ബ്യാരുടെ ജീവിതം സിനിമയാകുന്നു.

നര്‍മ്മത്തില്‍ പൊതിഞ്ഞ സാമൂഹ്യവിമര്‍ശനമാണ് അദ്ദേഹത്തിന്റെ കൃതികളുടെ മുഖമുദ്ര. മലയാളത്തിലെ ഹാസ്യകവികളില്‍ അഗ്രഗണ്യനാണ് നമ്ബ്യാര്‍.

അദ്ദേഹത്തിന്റെ ജീവിത കഥയുമായി ബന്ധമുള്ള അമ്ബലപ്പുഴ രാജാവ്, മാര്‍ത്താണ്ഡ വര്‍മ, രാമയ്യന്‍ ദളവ, മാത്തൂര്‍ പണിക്കര്‍, പടയണി മൂപ്പന്‍, കുതിരപക്ഷി, മണക്കാടന്‍പള്ളി മേനോന്‍, ചെന്പകം തുടങ്ങിയ കഥാപാത്രങ്ങളും സിനിമയില്‍ ഉള്‍പ്പെടുത്തും.

കാതിലോല എന്ന് പേരിട്ടിരിക്കുന്ന ചിത്രം തിരക്കഥ രചിച്ച്‌ സംവിധാനം ചെയ്യുന്നത് എഴുത്തുകാരനും നാടകകൃത്തുമായ എം.സി.രാധാകൃഷ്ണനാണ്.

കനക ദുര്‍ഗ ക്രിയേഷന്‍സിന്റെ ബാനറില്‍ കെ.കെ.രാജഗോപാലും മോഹന്‍ ശങ്കറുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചന്ദ്രശേഖര മേനോന്‍ രചിക്കുന്ന ഗാനങ്ങള്‍ക്ക് ഈണം പകരുന്നത് ജോയ് മാധവാണ്.

കെ.പി.നമ്ബ്യാതിരിയാണ് ഛായാഗ്രാഹകന്‍. ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കുന്ന കാതിലോല തീയേറ്ററുകളിലെത്തിക്കുന്നത് ജാനകി സിനിമാക്സാണ്

കുഞ്ചന്‍ നമ്ബ്യാരുടെ വേഷത്തില്‍ വെള്ളിത്തിരയില്‍ എത്തുന്നത് ആരാണെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടില്ല.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top