×

അക്ഷര ബോസിന്റെ നിര്‍ബന്ധിത മതം മാറ്റം; കോടതി ഉത്തരവിട്ടാല്‍ അന്വേഷണം ഏറ്റെടുക്കുമന്ന് എന്‍ഐഎ

അക്ഷര ബോസ് എന്ന പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച്‌ മതം മാറ്റിയെന്ന കേസില്‍ കോടതി ഉത്തരവിട്ടാല്‍ അന്വേഷണം ഏറ്റെടുക്കുമെന്ന് എന്‍ഐഎ ഹൈക്കോടതിയെ അറിയിച്ചു.

ഹാദിയാ കേസില്‍ ഗൂഡാലോചന സംബസിച്ച്‌ സുപ്രീം കോടതി നിര്‍ദേശ പ്രകാരം അന്വേഷണം നടക്കുന്നുണ്ടെന്നും
എന്‍ഐഎ വ്യക്തമാക്കി.

പരാതി സമാന സ്വഭാവമുള്ള താണെന്ന് കോടതി വാക്കാല്‍ പരാമര്‍ശിച്ചു. സംഭവം നടന്നത് ബാംഗ്ളൂരിലാണെങ്കിലും കേരളത്തില്‍ ഗൂഡാലോചന നടന്നതായി പരാതിയില്‍ പറയുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി .

കേസ് ജനുവരി 9 ലേക്ക് മാറ്റി. അക്ഷര ബോസ് എന്ന പെണ്‍കുട്ടിയെ വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റുണ്ടാക്കി വിവാഹം കഴിച്ച ശേഷം ഐ എസ് കേന്ദ്രങ്ങളിലേക്ക് കടത്താന്‍ ശ്രമിച്ചന്നാണ് പരാതി. പെണ്‍കുട്ടിയുടെ പിതാവാണ് കോടതിയെ സമീപിച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top