×

ഹ​ജ്ജ്​ അപേക്ഷ ഫോറം കലക്​ടറേറ്റുകളില്‍ ലഭിക്കും

കൊ​ണ്ടോ​ട്ടി: സം​സ്ഥാ​ന ഹ​ജ്ജ്​ ക​മ്മി​റ്റി മു​ഖേ​ന 2018ലെ ​ഹ​ജ്ജി​നു​ള്ള അ​പേ​ക്ഷ ഫോ​റം ക​ല​ക്ട​റേ​റ്റു​ക​ളി​ല്‍ ല​ഭി​ക്കും. അ​പേ​ക്ഷ സ്വീ​ക​ര​ണം തു​ട​ങ്ങി ഒ​രാ​ഴ്​​ച​ക്ക്​ ശേ​ഷ​മാ​ണ്​ അ​പേ​ക്ഷ ഫോ​റം കേ​ന്ദ്ര ഹ​ജ്ജ്​ ക​മ്മി​റ്റി​യി​ല്‍ നി​ന്ന്​ സം​സ്ഥാ​ന ഹ​ജ്ജ്​ ക​മ്മി​റ്റി​ക്ക്​ ല​ഭി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ല​ഭി​ച്ച 6,000 ഫോ​റ​ങ്ങ​ള്‍ വി​വി​ധ ക​ല​ക്​​ട​റേ​റ്റു​ക​ളി​ലേ​ക്ക്​ ബു​ധ​നാ​ഴ്​​ച കൊ​റി​യ​ര്‍ വ​ഴി അ​യ​ച്ചു.

ഇ​ത്ത​വ​ണ ഒാ​ണ്‍​ലൈ​ന്‍ മ​ു​ഖേ​ന മാ​ത്ര​മേ അ​പേ​ക്ഷ​ക​ള്‍ സ്വീ​ക​രി​ക്കൂ​വെ​ന്നാ​ണ്​ ആ​ദ്യം അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍, പി​ന്നീ​ട്​ അ​പേ​ക്ഷ ഫോ​റ​ങ്ങ​ള്‍ കേ​ന്ദ്ര ഹ​ജ്ജ്​​ ക​മ്മി​റ്റി​യു​ടെ ​െവ​ബ്​​സൈ​റ്റി​ല്‍​നി​ന്ന്​ ഡൗ​ണ്‍​ലോ​ഡ്​ ചെ​യ്​​ത്​ ഉ​പ​യോ​ഗി​ക്കാ​മെ​ന്ന നി​ര്‍​ദേ​ശ​വും വ​ന്നു. ഒ​ടു​വി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ മും​ബൈ​യി​ല്‍​നി​ന്ന്​ അ​ച്ച​ടി​ച്ച അ​പേ​ക്ഷ ​േഫാ​റം ക​രി​പ്പൂ​ര്‍ ഹ​ജ്ജ്​ ഹൗ​സി​ല്‍ എ​ത്തി​യ​ത്. അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍​ക്ക് 2019 ഫെ​ബ്രു​വ​രി 14 വ​രെ കാ​ലാ​വ​ധി​യു​ള്ള പാ​സ്​പോ​ര്‍​ട്ട് നി​ര്‍​ബ​ന്ധ​മാ​ണെ​ന്ന്​ ഹ​ജ്ജ്​ ക​മ്മി​റ്റി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

തിരക്ക്​ കുറഞ്ഞ്​ ഹജ്ജ്​ ഹൗസ്​
കൊ​ണ്ടോ​ട്ടി: അ​ഞ്ചാം​വ​ര്‍​ഷ അ​പേ​ക്ഷ​ക​രെ ന​റു​ക്കെ​ടു​പ്പി​ല്ലാ​തെ ഹ​ജ്ജി​ന്​ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്​ നി​ര്‍​ത്തി​യ​തോ​ടെ ക​രി​പ്പൂ​ര്‍ ഹ​ജ്ജ്​ ഹൗ​സി​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പ​ണ​ത്തി​ന്​ തി​ര​ക്ക്​ കു​റ​ഞ്ഞു. അ​പേ​ക്ഷ സ്വീ​ക​രി​ക്ക​ല്‍ ആ​രം​ഭി​ച്ച്‌​ ഒ​രാ​ഴ്​​ച പി​ന്നി​ടു​​​േ​മ്ബാ​ള്‍ 3,500ഒാ​ളം അ​പേ​ക്ഷ​ക​ള്‍ മാ​ത്ര​മാ​ണ്​ ഹ​ജ്ജ്​ ഹൗ​സി​ല്‍ ല​ഭി​ച്ച​ത്. മു​ന്‍​വ​ര്‍​ഷ​ങ്ങ​ളി​ല്‍ ആ​ദ്യ ആ​ഴ്​​ച​യി​ല്‍ ത​ന്നെ അ​പേ​ക്ഷ​ക​ള്‍ 5,000 ക​ട​ക്കു​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ര്‍​ഷം 95,236 അ​പേ​ക്ഷ​ക​ളാ​ണ്​ സം​സ്ഥാ​ന ഹ​ജ്ജ്​ ക​മ്മി​റ്റി​ക്ക്​ ല​ഭി​ച്ച​ത്.

2016ല്‍ 76,417 ​അ​പേ​ക്ഷ​ക​ളും ല​ഭി​ച്ചി​രു​ന്നു. ഇ​ത്ത​വ​ണ 70 വ​യ​സ്സി​ന് ​മു​ക​ളി​ലു​ള്ള​വ​ര്‍​ക്ക്​ മാ​ത്ര​മാ​ണ്​ നേ​രി​ട്ട്​ അ​വ​സ​രം ല​ഭി​ക്കു​ക. ഇ​വ​ര്‍ മാ​ത്രം നേ​രി​ട്ട്​ ഹ​ജ്ജ്​ ഹൗ​സി​ലെ​ത്തി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചാ​ല്‍ മ​തി. മു​ന്‍​വ​ര്‍​ഷ​ങ്ങ​ളി​ല്‍ അ​ഞ്ചാം വ​ര്‍​ഷ​ക്കാ​രും നേ​രി​ട്ട്​ ന​ല്‍​കേ​ണ്ടി​യി​രു​ന്നു. തു​ട​ര്‍​ച്ച​യാ​യി അ​ഞ്ച്​ വ​ര്‍​ഷം അ​പേ​ക്ഷി​ക്കു​ന്ന​തോ​ടെ നേ​രി​ട്ട്​ അ​വ​സ​രം ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു നേ​ര​​ത്തെ പ​ല​രും അ​പേ​ക്ഷി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍, 2018 മു​ത​ല്‍ എ​ല്ലാ അ​പേ​ക്ഷ​ക​ളും ഒ​ന്നി​ച്ച്‌​ പ​രി​ഗ​ണി​ക്കു​ക​യും 70 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​​വ​രെ നേ​രി​ട്ട്​ തെ​ര​ഞ്ഞെ​ടു​ത്ത​ ശേ​ഷം അ​വ​ശേ​ഷി​ക്കു​ന്ന സീ​റ്റു​ക​ളി​ല്‍ ന​റു​ക്കെ​ടു​പ്പ്​ ന​ട​ത്തു​ക​യു​മാ​ണ്​ ചെ​യ്യു​ക.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top