×

രാജ്യത്ത് അടുത്തെങ്ങും ചെക്ക് ബുക്ക് നിരോധിക്കാന്‍ ആലോചിക്കുന്നില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം.

ന്യൂഡല്‍ഹി: രാജ്യത്ത് അടുത്തെങ്ങും ചെക്ക് ബുക്ക് നിരോധിക്കാന്‍ ആലോചിക്കുന്നില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം. കറന്‍സി അസാധുവാക്കലിനു പിന്നാലെ ചെക്ക് ബുക്കിനും നിരോധനം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായുള്ള അഭ്യൂഹങ്ങള്‍ തള്ളിക്കൊണ്ടാണ് ധനമന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയത്.

ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ സമീപഭാവിയില്‍ തന്നെ ചെക്ക് ബുക്കിന് നിരോധനം ഏര്‍പ്പെടുത്തിയേക്കുമെന്ന് കഴിഞ്ഞ ദിവസം കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖണ്ഡേല്‍വാള്‍ പറഞ്ഞിരുന്നു. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ അത്തരമൊരു നീക്കത്തെക്കുറിച്ച്‌ ആലോചിക്കുന്നേയില്ലെന്ന് ധനമന്ത്രാലയം ട്വിറ്റര്‍ സന്ദേശത്തിലൂടെ ഉറപ്പിക്കുകയായിരുന്നു.

നിലവില്‍ രാജ്യത്തെ പണമിടപാടുകളില്‍ 95 ശതമാനവും കറന്‍സിയിലൂടെയോ ചെക്കുകളിലൂടെയോ ആണ്. നോട്ട് അസാധുവാക്കല്‍ നടപടിയിലൂടെ രാജ്യത്ത് നോട്ടുക്ഷാമം ഉണ്ടായതോടെ, ചെക്ക് ഇടപാടുകളുടെ എണ്ണം വന്‍തോതില്‍ കൂടി. നോട്ട് അസാധുവാക്കലിനു മുമ്ബ് 17.9 ലക്ഷം കോടി രൂപയുടെ നോട്ടുകളുണ്ടായിരുന്നു.

എന്നാല്‍, നോട്ട് അസാധുവാക്കല്‍ ഒരു വര്‍ഷം പിന്നിടുമ്ബോഴും അതിന്റെ 91 ശതമാനം, അതായത് 16.3 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ മാത്രമേ നിലവില്‍ ക്രയവിക്രയത്തിലുള്ളൂ.
ഈ കാലയളവില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ 31 ശതമാനം ഉയര്‍ന്നെന്ന് റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. നടപ്പ് സാമ്ബത്തിക വര്‍ഷം അവസാനത്തോടെ 2,500 കോടി ഡിജിറ്റല്‍ ഇടപാടുകളാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top