×

രണ്ടു മാസത്തിനകം റോഹിംഗ്യകളെ തിരിച്ചെത്തിക്കാന്‍ തുടങ്ങും: ബംഗ്ലാദേശ്

ധാക്ക: റോഹിംഗ്യന്‍ അഭയാര്‍ഥികളെ സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിക്കുന്ന നടപടി രണ്ടു മാസത്തിനകം തുടങ്ങുമെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം. ഇതിനായി മ്യാന്മാറുമായി കൂടിച്ചേര്‍ന്ന് മൂന്നാഴ്ചയ്ക്കകം പ്രത്യേക സംഘം രൂപീകരിക്കുമെന്നും മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

ബംഗ്ലാദേശിലുള്ള റോഹിംഗ്യന്‍ അഭയാര്‍ഥികളെ മ്യാന്മാറിലെ രാഖൈനിലേക്ക് തിരിച്ചെത്തിക്കുന്നതിനു വേണ്ടി ഇരുരാജ്യങ്ങളും തമ്മില്‍ കരാര്‍ ഒപ്പുവച്ചതിനു പിന്നാലെയാണ് ബംഗ്ലാദേശിന്റെ പ്രസ്താവന.

തിരിച്ചെത്തിക്കുന്നതിനു വേണ്ട സംവിധാനങ്ങള്‍ വേഗത്തിലാക്കുമെന്നും പ്രസ്താവനയില്‍ അറിയിച്ചു.

മ്യാന്മാറിനെതിരെ ലോക രാജ്യങ്ങളില്‍ നിന്നും യു.എന്നില്‍ നിന്നും ശക്തമായ സമ്മര്‍ദവും മുന്നറിയിപ്പും ഉണ്ടായതിനെത്തുടര്‍ന്നാണ് റോഹിംഗ്യകളെ തിരിച്ചെത്തിക്കാന്‍ നടപടികള്‍ ആരംഭിച്ചത്. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ രാഖൈനില്‍ സൈനികര്‍ ആക്രമണം അഴിച്ചുവിട്ടതോടെ 6,20,000 പേരാണ് ബംഗ്ലാദേശ് അതിര്‍ത്തി കടന്നത്. ഇവരിപ്പോഴും ദുരിതക്കയത്തിലായി കോക്സ് അതിര്‍ത്തിയില്‍ കഴിയുകയാണ്.

3000 റോഹിംഗ്യകള്‍ സൈനിക ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എ.എച്ച്‌ മഹ്മൂദ് ഒക്ടോബറില്‍ പറഞ്ഞത്.

രാഖൈനില്‍ നടന്നത് റോഹിംഗ്യകളെ ഓടിക്കാന്‍ മാത്രമല്ല, തിരിച്ചുവരവ് കൂടി അടച്ചുള്ള ആക്രമണമായിരുന്നുവെന്ന് ഒക്ടോബര്‍ 12ന് പുറത്തുവിട്ട യു.എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കൃത്യമായി ആസൂത്രണം ചെയ്ത് വ്യവസ്ഥാപിതവുമായാണ് ആക്രമണം നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ടായിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top