×

ഭൂമിയുടെ പട്ടയം റദ്ദാക്കിയതില്‍ ജോയ്സ് ജോര്‍ജിന്റെ നിവേദനം ലഭിച്ചിട്ടുണ്ട്. ഇത് പരിശോധിക്കും. റവന്യൂമന്ത്രി

ഇടുക്കി: കൊട്ടക്കമ്ബൂരിലെ ഭൂമി കയ്യേറ്റത്തില്‍ നിലപാടില്‍ അയവുവരുത്തി റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍. ഭൂമിയുടെ പട്ടയം റദ്ദാക്കിയതില്‍ ജോയ്സ് ജോര്‍ജിന്റെ നിവേദനം ലഭിച്ചിട്ടുണ്ട്. ഇത് പരിശോധിക്കും. തന്റെ ഭാഗം ഉന്നയിക്കാന്‍ അവസരം ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. വ്യക്തിപരമായ അസൗകര്യങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ അഭിഭാഷകനെയാണ് അദ്ദേഹം റവന്യൂ പരിശോധനയ്ക്ക് അയച്ചിരുന്നത്. നിയമപരമായ മാര്‍ഗത്തിലാണ് സബ് കലക്ടര്‍ നടപടി സ്വീകരിച്ചത്. നിവേദനം നല്‍കിത സാഹചര്യത്തില്‍ അതില്‍ ഉചിതമായ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ഇന്നലെ ഇടുക്കി സന്ദര്‍ശിച്ചതിനു പിന്നാലെയാണ് റവന്യൂ മന്ത്രി അതുവരെ സ്വീകരിച്ചിരുന്ന നിലപാടില്‍ വെള്ളം ചേര്‍ത്തത്. ജോയ്സ് ജോര്‍ജ് കൊട്ടക്കമ്ബൂരില്‍ ഭൂമി കയ്യേറിയിട്ടില്ലെന്ന് അദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു. അദ്ദേഹം കയ്യേറ്റക്കാരനല്ല. അദ്ദേഹത്തിന്റെ പിതാവില്‍ നിന്നും ലഭിച്ച ഭൂമിയാണിത്. പട്ടയം റദ്ദാക്കിയ ദേവികുളം സബ് കലക്ടറുടെ നടപടി പുനഃപരിശോധിക്കുമെന്നും റവന്യൂമന്ത്രി പറഞ്ഞു. മന്ത്രി എം.എം മണിയുടെ സാന്നിധ്യത്തിലായിരുന്നു മന്ത്രിയുടെ നിലപാട് മാറ്റം.

ജില്ലയില്‍ കയ്യേറ്റം നടക്കുന്നുണ്ട്. എന്നാല്‍ ഭൂമി ഉള്ളവരെയെല്ലാം കയ്യേറ്റക്കാരായി കാണേണ്ട. കയ്യേറ്റമാണെന്ന് റിപ്പോര്‍ട്ട് വന്നാല്‍ അതിനെ ചോദ്യം ചെയ്യാന്‍ ഇവിടെ സംവിധാനങ്ങളുണ്ടല്ലോ എന്നും മന്ത്രി പറഞ്ഞിരുന്നു.

കൊട്ടക്കമ്ബൂരില്‍ ജോയ്സ് ജോര്‍ജിനും കുടുംബത്തിനും കയ്യേറ്റ ഭൂമിയുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ കഴിയാതെ വന്നതോടെയാണ് ഇവരുടെ 20 ഏക്കര്‍ ഭൂമിയുടെ പട്ടയം ദേവികുളം സബ് കലക്ടര്‍ റദ്ദാക്കിയത്. ജില്ലയില്‍ സി.പി.എം- സി.പി.ഐ പോരിന് പുതിയ മാനം നല്‍കിയിരിക്കുകയാണ് ഇത്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top