×

ഭരണപരാജയം മറക്കാന്‍ സി.പി.എം. വിവാദങ്ങളുണ്ടാക്കുന്നുവോ…

കണ്ണൂര്‍: ഇടതു പക്ഷജനാധിപത്യമുന്നണിയും സി.പി.എമ്മും പിണറായി വിജയന്റെ നേതൃത്വത്തില്‍ അധികാരമേറ്റത് കേരളത്തിലെ ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കിയാണ്.

തുടര്‍ച്ചയായി വിവാദങ്ങളുണ്ടായപ്പോഴും ഈ വിശ്വാസത്തിന് കോട്ടം തട്ടിയില്ലെന്നതാണ് സത്യം. എന്നാല്‍ ഈയിടെയുണ്ടാവുന്ന സംഭവവികാസങ്ങള്‍ വിരല്‍ചൂണ്ടുന്നത്, സമൂഹമാധ്യമങ്ങളിലൂടെയും വിലകൊടുത്തുള്ള പരസ്യപ്രചാരണങ്ങളിലൂടെയും ക്ഷീണം മറികടക്കാനുള്ള ഭരണകക്ഷിയിലെ പ്രമുഖ പാര്‍ട്ടിയായ സി.പി.എമ്മിന്റെ ശ്രമങ്ങള്‍ വിജയിക്കുന്നില്ലെന്ന യാഥാര്‍ഥ്യത്തിലേക്കാണ്.  ഗതാഗത മന്ത്രി തോമസ് ചാണ്ടി ഭൂമി കൈയ്യേറിയതും മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വമെന്ന ഭരണഘടനാ ബാധ്യത ലംഘിച്ചതും തെളിവു സഹിതം പുറത്തായപ്പോഴും സി.പി.എം. അതിനെ കണ്ടത് മാധ്യമ വിചാരണ ആയി മാത്രമാണ്. കേരളത്തിലെ നിഷ്പക്ഷമതികളും ചിന്തിക്കുന്നവരുമായ ജനങ്ങളൊന്നടങ്കം ചാണ്ടി രാജിവെക്കണമെന്നാഗ്രഹിച്ചപ്പോഴും, സി.പി.എം. മന്ത്രിയുടെ ഭാഗത്ത് തെറ്റു കണ്ടില്ല. ചാണ്ടി രാജിവെച്ച ദിവസമാകട്ടെ, സമയപരിധി കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്ത നടിയെ പീഡിപ്പിച്ച കേസിലെ പ്രതി നടന്‍ ദിലീപിനെ ചോദ്യം ചെയ്ത് മാധ്യമങ്ങളെ വഴി തെറ്റിക്കാനുള്ള ശ്രമമായിരുന്നു, നടന്നത്. ഇത് ഉന്നത തലത്തില്‍ നടന്ന ഗൂഢാലോചന ആണ് എന്നു വ്യക്തമാകുന്നത്, മുമ്പും  വളരെ പരിതാപകരമായി നില്‍ക്കുന്ന പ്രതിച്ഛായ ഉള്ള സമയത്തായിരുന്നു, ദിലീപിന്റെ അറസ്റ്റെന്നതു തന്നെ. നടി ആക്രമിക്കപ്പെട്ടിട്ട് അഞ്ചാറു മാസമായിട്ടായിരുന്നു ദിലീപിന്റെ അറസ്റ്റു തന്നെ. അത്രയും കാലം സമൂഹമാധ്യമങ്ങളായിരുന്നു ദിലീപ് പ്രതി എന്നു പറഞ്ഞത്. ദേവികുളം സബ്ബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടറാമിനെ മാറ്റിയതും തിരുവനന്തപുരത്തെ ലോ അക്കാദമി പ്രശ്‌നവും ജിഷ്ണു പ്രണോയി കേസും മൂന്നാര്‍ കൈയ്യേറ്റവും എം.എം.മണി കൊലവെറിയുമൊക്കെയായി സി.പി.എം. തകര്‍ന്നിരിക്കുമ്പഴായിരുന്നു പക്ഷേ, ദിലീപിന്റെ അറസ്റ്റ്. അതോടെ മാധ്യമങ്ങള്‍ ദിലീപിനെ പിന്നാലെയായി. മൂന്നുമാസം ദിലീപില്‍ എല്ലാ ഭരണവിരുദ്ധ പ്രശ്‌നങ്ങളും മുങ്ങി. ഒപ്പം, സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചതാകട്ടെ, ദിലീപിനെ പുറത്തുവിട്ടാല്‍ തെളിവു നശിപ്പിക്കുമെന്നും. തെളിവു നശിപ്പിക്കാന്ഡ ദിലീപിന് ആറു മാസം കൊടുത്ത പോലീസാണ് കോടതിയില്‍ ഈ വാദം ഉന്നയിച്ചത്. തെളിവില്ലാതെ അറസ്റ്റു ചെയ്യാനാവില്ലെന്നാണ് ന്യായമെങ്കില്‍, മൂന്നു മാസം കൈയ്യിലുണ്ടായിട്ടും തെളിവുണ്ടാക്കാന്‍ പോലുമായില്ലല്ലോ എന്ന് ചോദിക്കേണ്ട അവസ്ഥയാണെന്നര്‍ഥം.

തോമസ് ചാണ്ടി വിവാദങ്ങളില്‍ നിറഞ്ഞപ്പോള്‍ പി.ജയരാജനെന്ന തട്ടിപ്പു വിവാദത്തിലൂടെ സര്‍ക്കാരിനെ രക്ഷിക്കാനുംശ്രമം നടന്നു. ജയരാജന്‍ പാര്‍ട്ടിക്കതീതനായി വ്യക്തിമഹിമ ഉണ്ടാക്കുന്നു എന്നായിരുന്നു ആരോപണം. എത്ര ശ്രമിച്ചാലും പാര്‍ട്ടിക്കതീതമായി ജനപിന്തുണ നേടാന്‍ കഴിയാത്തത്ര ക്രിമിന്‍ ആരോപണങ്ങളുള്ള വ്യക്തിയാണ് പി.ജയരാജന്‍. യഥാര്‍ഥത്തില്‍ പലരുടേയും പാര്‍ട്ടിക്കുള്ളിലെ സ്ഥാനം ചോദ്യം ചെയ്യപ്പെടുന്നുണ്ടോ എന്ന ശങ്കയിലുണ്ടായ, സര്‍ക്കാരിനെ രക്ഷിക്കാനുള്ള ഇരട്ടവെടിയായിരുന്നു ജയരാജന്‍ സംഭവം.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top