×

ചരിത്ര സ്മാരകമായ ആഗ്രയിലെ താജ് മഹലിന് സമീപം ബഹുനില പാര്‍ക്കിങ് സംവിധാനം ഒരുക്കാന്‍ സുപ്രീംകോടതി അനുമതി നിഷേധിച്ചു.

ന്യൂഡല്‍ഹി: ചരിത്ര സ്മാരകമായ ആഗ്രയിലെ താജ് മഹലിന് സമീപം ബഹുനില പാര്‍ക്കിങ് സംവിധാനം ഒരുക്കാന്‍ സുപ്രീംകോടതി അനുമതി നിഷേധിച്ചു. സ്മാരകത്തിന്‍റെ കിഴക്കന്‍ കവാടത്തില്‍ നിന്ന് ഒരു കിലോ മീറ്റര്‍ അകലെ പാര്‍ക്കിങ് സംവിധാനം ഏര്‍പ്പെടുത്താനുള്ള നീക്കത്തിനാണ് കോടതി തടയിട്ടത്. സ്മാരകത്തിന്‍റെ 10,400 ചതുരശ്ര കിലോമീറ്റര്‍ ചുറ്റുവട്ടം താജ് സമാന്തര ചതുഷ്കോണം സോണി (ടി.ഐ.ഇസഡ്)ല്‍ ഉള്‍പ്പെടുന്ന സംരക്ഷിത മേഖലയാണ്.

താജിന് സമീപം നിര്‍മാണം പുരോഗമിക്കുന്ന ബഹുനില പാര്‍ക്കിങ് സംവിധാനം പൊളിച്ചു നിക്കാന്‍ ഒക്ടോബര്‍ 24ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകന്‍ എം.സി മെഹ്ത സമര്‍പ്പിച്ച ഹരജിയിലായിരുന്നു ജസ്​റ്റിസ്​ എം.ബി. ലോകൂര്‍, ജസ്​റ്റിസ്​ ദീപക്​ ഗുപ്​ത എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച്​ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.

താജ്​മഹലി​​ന്‍റെയും സമീപപ്രദേശങ്ങളുടെയും മലിനീകരണം തടയുന്നതിനുള്ള സ​മഗ്രനയം എന്താണെന്ന്​ അറിയിക്കണമെന്ന്​ ഉത്തര്‍പ്രദേ​ശ്​ സര്‍ക്കാറിനോട്​ സുപ്രീംകോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, നയം വ്യക്തമാക്കുമെന്ന്​ ഉറപ്പു നല്‍കിയെങ്കിലും വാക്ക്​ പാലിക്കാതിരുന്ന ഉത്തര്‍പ്രദേശ്​ സര്‍ക്കാറിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. കൂടതെ, യു.പി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്​ട്ടയോട്​ സമഗ്രനയം കോടതിക്ക്​ മുമ്ബാകെ ഹാജരാക്കാത്തതില്‍ വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു.

ഇതേതുടര്‍ന്നാണ് കേസ് തുടര്‍വാദം കേള്‍ക്കാന്‍ നവംബര്‍ 20ലേക്ക് മാറ്റിയത് .

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top