×

താങ്കളെപ്പോലെ ഓടിളക്കി വന്ന് വൈദ്യുതമന്ത്രി ആയവനല്ല താനെന്ന് ; എം.എം. മണി

തിരുവനന്തപുരം: തന്നെ വീരപ്പനെന്ന് വിളിച്ച കെ.മുരളീധരന്‍ എം.എല്‍.എയ്ക്ക് ശക്തമായ മറുപടിയുമായി മന്ത്രി എം.എം.മണി രംഗത്തെത്തി. താങ്കളെപ്പോലെ ഓടിളക്കി വന്ന് വൈദ്യുതമന്ത്രി ആയവനല്ല താനെന്ന് പറഞ്ഞ മണി ജനങ്ങളുടെ പിന്തുണയോടെ എം.എല്‍.എ ആയതിന് ശേഷമാണ് മന്ത്രിസഭയില്‍ അംഗമായതെന്നും കൂട്ടിച്ചേര്‍ത്തു. വര്‍ഷങ്ങളോളം ഇടുക്കിയില്‍ ജനങ്ങളുടെ ഇടയില്‍ അവരുടെ പ്രശ്നങ്ങള്‍ക്ക് വേണ്ടി പോരാടിയവനാണ് ഞാന്‍. ഇനിയും അങ്ങനെ തന്നെ ചെയ്യും. പിന്നെ നിങ്ങളെപ്പോലുള്ള കോണ്‍ഗ്രസ് നേതാക്കന്മാരുമായി താരതമ്യം ചെയ്യുമ്ബോ( വീരപ്പനൊക്കെ എന്ത് ഭേദമാണെന്നും അദ്ദേഹം തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം 

തലസ്ഥാനത്ത് വന്ന് എം.എല്‍.എ ആയ ഒരു (മുന്‍) കെ.പി.സി.സി അദ്ധ്യക്ഷനുണ്ടായിരുന്നല്ലോ…
ആ മാന്യ അദ്ദേഹം എന്നെ കുറിച്ച്‌ എന്തോ പറഞ്ഞതായി ഞാന്‍ വായിച്ചു. ”വീരപ്പനെപ്പോലെയാണെന്നോ മറ്റോ”. ”
മാന്യ അദ്ദേഹത്തെപ്പോലെ ഓടിളക്കി വന്ന് മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായവനല്ല ഞാന്‍ .
എം.എല്‍.എ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു തോറ്റു മന്ത്രിസ്ഥാനം രാജിവെച്ച മാന്യ അദ്ദേഹം ഒന്ന് മനസിലാക്കണം
ജനങ്ങളുടെ വോട്ട് കിട്ടി ജയിച്ചു അവരുടെ ജനപിന്തുണയോടെ എം.എല്‍.എ ആയി പിന്നെ മന്ത്രിയായതാണ് ഞാന്‍
പിന്നെ നിങ്ങളെപ്പോലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ തലേന്ന് വിദേശത്തു നിന്ന് വന്ന് ഇറങ്ങിയവനല്ല .

വര്‍ഷങ്ങളോളം ഇവിടെ ഇടുക്കിയിലെ കുടിയേറ്റ ജനതയോടൊപ്പവും, അവിടുത്തെ തോട്ടം തൊഴിലാളികളുടെ ഇടയില്‍ നിന്ന് അവര്‍ക്ക് വേണ്ടി അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടി തന്നെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്.
അവരെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ എന്നും അവര്‍ക്കൊപ്പം മുന്‍പന്തിയില്‍ നിന്നിട്ടുണ്ട്. ഇനിയും നില്‍ക്കും…
ജനങ്ങള്‍ തിരഞ്ഞെടുത്ത മന്ത്രിയല്ലാതെ അവരുടെ പ്രശ്നം പഠിക്കാന്‍ ആരാ പോവേണ്ടത്…
പിന്നെ നിങ്ങളെപ്പോലെയുള്ള കോണ്‍ഗ്രസ്സ് നേതാക്കന്‍മാരുമായി താരതമ്യപ്പെടുത്തുമ്ബോള്‍ വീരപ്പനൊക്കെ എന്ത് ഭേദം …..
കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനമൊക്കെ വിട്ട് മന്ത്രിയാകാന്‍ പോയതിന്റെ ഗുട്ടന്‍സൊക്കെ നാട്ടില്‍ പാട്ടായിരുന്നു മിസ്റ്റര്‍..

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top