×

ജോയ്സ് ജോര്‍ജ് എം.പിയെ വെള്ളപൂശാന്‍ സി.പി.ഐ ശ്രമിക്കുന്നത് എം.എം. മണിയുടെ ഭീഷണിയുള്ളതിനാലാണ്. -ഡീന്‍ കുര്യാക്കോസ്

കൊച്ചി: ഇടുക്കി കൊട്ടക്കമ്ബൂര്‍ വില്ലേജില്‍ ജോയ്സ് ജോര്‍ജ് എം.പി വ്യാജരേഖ ചമച്ച്‌​ ഭൂമി ഇടപാട് നടത്തിയതിന്​ തെളിവുണ്ടെന്നും എത്രയും പെട്ടെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന് കൈമാറുമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ്​ ഡീന്‍ കുര്യാക്കോസ്. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോയ്സ് ജോര്‍ജിന് ഭൂമി പിതൃസ്വത്തായി ലഭിച്ചതാണെന്ന വാദം​ തെറ്റാണ്​. തമിഴ് പട്ടികജാതിക്കാരില്‍ നിന്ന്​ പവര്‍ ഓഫ് അറ്റോണി എഴുതി വാങ്ങിയാണ് ജോയ്സ് ജോര്‍ജി​​​െന്‍റ പിതാവ് ഭൂമി സ്വന്തമാക്കിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം പിതാവിന് പണം നല്‍കി ജോയ്സ് ജോര്‍ജ് ഭൂമി സ്വന്തമാക്കിയതായാണ്​ രേഖകളിലുള്ളതെന്നും ഡീന്‍ പറഞ്ഞു​.

ഭൂമി ഇടപാടില്‍ ജോയ്സ് ജോര്‍ജ് നടത്തിയത് വ്യാജരേഖ ചമക്കലാണ്. ജനപ്രതിനിധിയെന്ന നിലയില്‍ തുടരാന്‍ അവകാശമില്ല. ക്രിമിനല്‍ കേസ് എടുക്കണം. പട്ടയം റദ്ദാക്കിയ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കണം. എം.പിയെ വെള്ളപൂശാന്‍ സി.പി.ഐ ശ്രമിക്കുന്നത് എം.എം. മണിയുടെ ഭീഷണിയുള്ളതിനാലാണ്. തമിഴ് പട്ടികജാതിക്കാരെ കരുവാക്കി ജോയ്സ് ജോര്‍ജിനെ രക്ഷപ്പെടുത്താനാണ് റവന്യൂമന്ത്രി ശ്രമിക്കുന്നത്​. എം.പിയെ സംരക്ഷിച്ച്‌​​ മന്ത്രിയുടെ പ്രസ്​താവന ദൗര്‍ഭാഗ്യകരമാണ്​. നടപടി വൈകിപ്പിക്കാന്‍ എം.പിയടക്കമുള്ളവര്‍ മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചെന്നാണ്​ കരുതുന്നതെന്നും ഡീന്‍ കുര്യാക്കോസ്​ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top