×

എന്‍ഡിഎയില്‍ ചേര്‍ന്നതിന് ശേഷം ബിഡിജെഎസിന്റെ അടിത്തറ തകര്‍ന്നെന്നും : തുഷാര്‍ വെള്ളാപ്പള്ളി

കോഴിക്കോട്: എന്‍ഡിഎയില്‍ നിന്ന് ബിഡിജെഎസ് പുറത്തേക്കെന്ന സൂചന നല്‍കി തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രസ്താവന. എന്‍ഡിഎയില്‍ ചേര്‍ന്നതിന് ശേഷം ബിഡിജെഎസിന്റെ അടിത്തറ തകര്‍ന്നെന്നും ഏതെങ്കിലും മുന്നണിയില്‍ നില്‍ക്കുമെന്ന് ആര്‍ക്കും വാക്കുകൊടുത്തിട്ടില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

ബോര്‍ഡ്, കോര്‍പ്പറേഷന്‍ ഭാരവാഹിത്വം സംബന്ധിച്ച്‌ ബിഡിജെഎസ്സിന്റെ ആവശ്യങ്ങളോട് ബിജെപിയില്‍ നിന്ന ഇതുവരെ അനുകൂല പ്രതികരണമുണ്ടായിട്ടില്ല. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി രണ്ട് മാസം മുമ്ബ് തുഷാര്‍ വെള്ളാപ്പള്ളി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ബിഡിജെഎസ് അന്ന് ഉയര്‍ത്തിയ പരാതികളില്‍ പരിഹാരം ഉണ്ടാവുമെന്ന ഉറപ്പ അമിത് ഷാ നല്‍കിയിരുന്നെങ്കിലും രണ്ട് മാസം പിന്നിട്ടും വാഗ്ദാനം നടപ്പിലായിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് മുന്നണി മാറ്റ സൂചന നല്‍കിക്കൊണ്ട് തുഷാര്‍ വെള്ളാപ്പള്ളി മാധ്യമങ്ങളോട് സംസാരിച്ചത്.

അഭിപ്രായങ്ങള്‍ ഇരുമ്ബുലക്കയല്ല, എന്‍ഡിഎയുടെ പ്രവര്‍ത്തന രീതികളോട് യോജിക്കാനാവുന്നില്ല  രാഷ്ട്രീയത്തില്‍ ഇന്നയാളുമായി സ്ഥിരമായി ഒത്തുപോകുമെന്ന് ഞങ്ങള്‍ ആര്‍ക്കും വാക്കുകൊടുത്തിട്ടില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ മനസ്സാക്ഷി വോട്ട് ചെയ്യാന്‍ സമുദായാംഗങ്ങള്‍ക്ക് വെള്ളാപ്പള്ളി നടേശന്‍ നല്‍കിയ ഉപദേശം മുന്നണി മാറ്റത്തിന്റെ സൂചനയായി വിലയിരുത്തപ്പെട്ടിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top