×

മുഖം വികൃതമായപ്പോള്‍ യു.ഡി.എഫ്​ കണ്ണാടി തല്ലിപൊളിക്കുന്നുവെന്ന്​ കോടിയേരി

തിരുവനന്തപുരം: സോളാര്‍ അഴിമതിയില്‍ പുറത്തുവന്ന റിപ്പോര്‍ട്ട്​ യു.ഡി.എഫ്​ ഭരണകാലത്തെ വന്‍ കുംഭകോണത്തി​​െന്‍റ തെളിവുകളാണെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണന്‍. മുന്‍ മുഖ്യമന്ത്രി, മുന്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, യു.ഡി.എഫ്​ നേതാക്കള്‍ എന്നിങ്ങനെ 20 ലധികം പേര്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന റിപ്പോര്‍ട്ടാണ്​ ജസ്​റ്റിസ്​ ശിവരാജന്‍ കമീഷന്‍ പുറത്തുവിട്ടിരിക്കുന്നത്​. റിപ്പോര്‍ട്ടിലെ നിഗമനങ്ങള്‍ ദേശീയതലത്തില്‍ രാഷ്​ട്രീയ പ്രവര്‍ത്തകരെ കുറിച്ചുള്ള ധാരണകളെ തകിടം മറിക്കുന്നതാണ്​. റിപ്പോര്‍ട്ട്​ രാജ്യത്തിനു മുമ്ബില്‍ കേരള രാഷ്​ട്രീയത്തെ അപമാനിക്കുന്നതാണെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

റിപ്പോര്‍ട്ടിലൂടെ ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ള നേതാക്കളുടെ തനിനിറം പുറത്തുവന്നു. സോളാര്‍ അഴിമതിയില്‍ പ്രതികളാകാന്‍ പോകുന്നവരെയും യു.ഡി.എഫ്​ സംരക്ഷിക്കാന്‍ ശ്രമിക്കുന്നു. കളങ്കിതരായി കമീഷന്‍ കണ്ടെത്തിയവരുടെ കാര്യത്തില്‍
കോണ്‍ഗ്രസ്​ ഹൈകമാന്‍ഡ്​ നിലപാട്​ വ്യക്തമാക്കണം. സോളാര്‍ അഴിമതിയില്‍ കോണ്‍ഗ്രസ്​ ദേശീയാധ്യക്ഷ സോണിയാഗാന്ധി അവരുടെ നിലപാടെന്തന്ന്​ പ്രഖ്യാപിക്കണം. ഗൗരവതരമായ റിപ്പോര്‍ട്ട്​ എന്ന വിലയിരുത്തി കെ.പി.സി.പി മുന്‍ അധ്യക്ഷന്‍ വി.എം സുധീരന്‍ രംഗത്തെത്തിയിരുന്നു. ഇതു സംബന്ധിച്ച കോണ്‍ഗ്രസി​​െന്‍റ നിലപാട്​ വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

സോളാര്‍ കേസ്​ രാഷ്​ട്രീയ പ്രേരിതമെന്ന ​ പ്രതിപക്ഷനേതാവ്​ രമേശ്​ ചെന്നിത്തലയുടെ വാദം ബാലിശമാണ്​. കേസില്‍ ജസ്​റ്റിസ്​ ശിവരാജന്‍ കമീഷനെ നിയോഗിച്ചത്​ യു.ഡി.എഫ്​ സര്‍ക്കാറാണ്​. യു.ഡി.എഫ്​ നിയമിച്ച കമീഷ​​െന്‍റ റിപ്പോര്‍ട്ട്​ പ്രതിപക്ഷ നേതാവ്​ അംഗീകരിക്കാത്തത്​ തങ്ങള്‍ക്ക്​ അനുകൂലമായ റിപ്പോര്‍ട്ട്​ വരാത്തതുകൊണ്ടാണ്​. കമീഷ​​െന്‍റ പരിശോധനാഘട്ടത്തില്‍ ആരും അതിനെതിരെ രംഗത്തുവന്നിട്ടില്ല. ഇ​േപ്പാള്‍ മുഖം വികൃതമായപ്പോള്‍ കണ്ണാടി തല്ലിപൊളിക്കുകയാണ് ​പ്രതിപക്ഷനേതാവ്​ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അഴിമതിക്കെതിരായ ഇടതുപക്ഷ സമരങ്ങളെ ലാത്തിചാര്‍ജ്​ നടത്തിയും ഗ്രനേഡ്​ ​പ്ര​േയാഗിച്ചുമാണ്​ യു.ഡി.എഫ്​ അടിച്ചമര്‍ത്തിയത്​. യ​ു.ഡി.എഫ്​ നേതാക്കളുടെ അഴിമതിയും അബദ്ധസഞ്ചാരങ്ങളുമാണ്​ തെളിയിക്കപ്പെട്ടിരിക്കുന്നത്​.ഉമ്മന്‍ചാണ്ടിയുടെ പ്രതിഛായ തകര്‍ക്കുന്ന റിപ്പോര്‍ട്ടാണ്​ പുറത്തുവന്നിരിക്കുന്നത്​. മുഖ്യമന്ത്രിയായിരിക്കെ നിയമസഭയില്‍ പ്രതിപക്ഷം ചോദിച്ച ചോദ്യങ്ങള്‍ക്ക്​ നുണയാണ്​ അദ്ദേഹം പറഞ്ഞതെന്ന്​ വ്യക്തമായിരിക്കുന്നു. പൊതുസ്ഥാനത്തിരിക്കുന്ന ആരോപണവിധേയരായ നേതാക്കാള്‍ സ്ഥാനത്തില്‍ നിന്നും മാറി നിന്ന്​ മാതൃക കാണിക്കുകയാണ്​ വേണ്ടതെന്നും കോടിയേരി പറഞ്ഞു.

സോളാര്‍ അഴിമതിയില്‍ പൊലീസ്​ അന്വേഷണം നടത്തി കേസ്​ രജിസ്​റ്റര്‍ ചെയ്യണം. വര്‍ഷവും പാരമ്ബര്യമുമല്ല വിഷയം തെറ്റ്​ ചെയ്​തിട്ടുണ്ടോയെന്നതാണ്​. നിരവധി കേസുകളില്‍ പ്രതിയാണ്​ സരിതയെങ്കിലും നിയമമനുസരിച്ച്‌​ ലൈംഗികാരോപണ കേസുകളില്‍ സ്​​ത്രീ പറയുന്നതാണ്​ മുഖവിലക്കെട​ുക്കുക. കേസില്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയത്​ നിയമപരമായ മുന്‍കരുതലെടുക്കാനാണ്​. ഏതു ചാണ്ടിയാണെങ്കിലും സ്വാഭാവിക നീതിക്ക്​ അര്‍ഹതയുണ്ട്​. തെറ്റുചെയ്​തവരെ എല്‍.ഡി.എഫ്​ സംരക്ഷിക്കില്ലെന്നും തോമസ്​ ചാണ്ടി വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട്​ അദ്ദേഹം പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top