×

മോദി ഹിന്ദുമതം ഉപേക്ഷിച്ച്‌​ ഹിന്ദുത്വം സ്വീകരിച്ചയാളാണെ- കപില്‍ സിബല്‍

ന്യൂ​ഡ​ല്‍​ഹി: രാഹുല്‍ ഗാന്ധി അഹിന്ദുവെന്ന ബി.ജെ.പി പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ്​ കപില്‍ സിബല്‍. പ്രധാനമന്ത്രി നരേന്ദ്രമോദി യഥാര്‍ഥ ഹിന്ദുവല്ല. മോദി ഹിന്ദുമതം ഉപേക്ഷിച്ച്‌​ ഹിന്ദുത്വം സ്വീകരിച്ചയാളാണെന്നും കപില്‍ സിബല്‍ ആരോപിച്ചു.

”രാഹുല്‍ അഹിന്ദുവെന്ന്​ പറയുന്ന പ്രധാനമന്ത്രി എത്രതവണ ക്ഷേദര്‍ശനം നടത്തിയിട്ടുണ്ട്​? അദ്ദേഹം ഹിന്ദുമതം ഉപേക്ഷിച്ച്‌​ ഹിന്ദുത്വം സ്വീകരിച്ചയാളാണ്​. ഹിന്ദുത്വത്തിന്​ ഹിന്ദുമതവുമായി ഒരു ബന്ധവുമില്ല. അതിനാല്‍ അദ്ദേഹമൊരു യഥാര്‍ഥ ഹിന്ദുവ​ല്ല” ^സിബല്‍ തുറന്നടിച്ചു. ഇന്ത്യയിലെ ഒാരോ വ്യക്തിയെയും സഹോദ​രനോ സഹോദരിയോ മാതാവോ ആയി പരിഗണിക്കുന്നയാളാണ്​​ യഥാര്‍ഥ ഹിന്ദുവെന്നും സിബല്‍ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ്​ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ഗു​ജ​റാ​ത്തിലെ സോ​മ​നാ​ഥ്​ ക്ഷേ​ത്ര​ദ​ര്‍​ശ​നം നടത്തിയത്​ വി​വാ​ദമായിരുന്നു. ക്ഷേത്രത്തിലെ സ​ന്ദ​ര്‍​ശ​ക ര​ജി​സ്​​റ്റ​റി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി ‘അ​ഹി​ന്ദു’​വെ​ന്ന്​ രേ​ഖ​പ്പെ​ടു​ത്തി​യെ​ന്നാണ്​ ബി.​ജെ.​പിയുടെ ആരോപണം. എന്നാല്‍ ഇത്​ ​ ​ കോ​ണ്‍​ഗ്ര​സ് ശ​ക്​​ത​മാ​യി നി​ഷേ​ധി​ച്ചിരുന്നു. രാ​ഹു​ല്‍ അ​ഹി​ന്ദു എ​ന്ന്​ രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി കാ​ണി​ക്കു​ന്ന ​ഒ​രു ക​ട​ലാ​സു​മാ​യാ​ണ്​ ബി.​ജെ.​പി ക​ള​ത്തി​ലി​റ​ങ്ങി​യ​ത്. എ​ന്നാ​ല്‍, ഇ​ത്​ വ്യാ​ജ രേ​ഖ​യാ​ണെ​ന്ന്​ കോ​ണ്‍​ഗ്ര​സ്​ വി​ശ​ദീ​കരണം നല്‍കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top