×

ബി.ജെ.പിയിലെ വണ്‍ മാന്‍ ഷോ അവസാനിപ്പിക്കണമെന്ന് ശത്രുഘ്നന്‍ സിന്‍ഹ എം.പി

ന്യൂഡല്‍ഹി: ബി.ജെ.പി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച്‌ പാര്‍ട്ടി എം.പി ശത്രുഘ്നന്‍ സിന്‍ഹ. ബി.ജെ.പി സര്‍ക്കാരിന്റെ നയങ്ങളില്‍ രാജ്യത്തെ യുവാക്കളും കര്‍ഷകരും വ്യാപാരികളും അസംതൃപ്തരാണെന്ന് ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വെല്ലുവിളി നേരിടുമെന്നും ശത്രുഘ്നന്‍ സിന്‍ഹ പറഞ്ഞു. പാര്‍ട്ടിയിലെ വണ്‍മാന്‍ ഷോയും ടൂ മാന്‍ ആര്‍മി ഇടപാടും അവസാനിപ്പിച്ചില്ലെങ്കില്‍ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ ബി.ജെ.പിക്ക് സാധിക്കില്ലെന്നും ശത്രുഘ്നന്‍ സിന്‍ഹ പറഞ്ഞു.

നോട്ട് നിരോധനത്തിന്റെ വീഴ്ചകള്‍ പാര്‍ട്ടി ആത്മാര്‍ത്ഥമായി പരിശോധിക്കണമെന്ന് ശത്രുഘ്നന്‍ സിന്‍ഹ പറഞ്ഞു. നോട്ട് നിരോധനത്തിന് ശേഷം നിരവധി പേര്‍ക്ക് ജോലി പോയ കാര്യം ബി.ജെ.പി നിഷേധിക്കരുത്. നോട്ട് നിരോധനം കൊണ്ട് കള്ളപ്പണം ഇല്ലാതാക്കാന്‍ സാധിച്ചില്ല. ജി.എസ്.ടി പോലുള്ള സങ്കീര്‍ണ്ണമായ നികുതി സംവിധാനം കൊണ്ട് ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്ക് മാത്രമേ ലാഭമുണ്ടായിട്ടുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

ക്രൂഡ് ഓയിലിന് അന്താരാഷ്ട്ര വിപണിയില്‍ വില കുറഞ്ഞിട്ടും ഇന്ത്യയില്‍ ഇന്ധന വില കൂടുകയാണെന്നും സിന്‍ഹ പറഞ്ഞു. അതേസമയം താന്‍ ബി.ജെ.പി വിടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ സിന്‍ഹ നിഷേധിച്ചു. ബി.ജെ.പിയില്‍ ചേര്‍ന്നത് പാര്‍ട്ടി വിടാനല്ല. പക്ഷേ വിമര്‍ശനം ഉന്നയിക്കുമ്ബോള്‍ ലഘുവായി പറയില്ലെന്നും സിന്‍ഹ കൂട്ടിച്ചേര്‍ത്തു. അദ്വാനി, മുരളീ മനോഹര്‍ ജോഷി, യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി എന്നിവരടക്കമുള്ള മുതിര്‍ന്ന നേതാക്കളെ എന്തുകൊണ്ടാണ് മാറ്റി നിര്‍ത്തുന്നതെന്നും അദ്ദേഹം ചോദിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top