×

ജ​ര്‍​മ​നി​യി​ല്‍ മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞും എ​ങ്ങു​മെ​ത്താ​തെ സ​ര്‍​ക്കാ​ര്‍ രൂ​പ​വ​ത്​​ക​ര​ണം;ജര്‍മനി വീണ്ടും തെരഞ്ഞെടുപ്പിലേക്ക്​

ബ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ല്‍ മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞും എ​ങ്ങു​മെ​ത്താ​തെ സ​ര്‍​ക്കാ​ര്‍ രൂ​പ​വ​ത്​​ക​ര​ണം. മു​ന്ന​ണി​യു​ണ്ടാ​ക്കാ​നു​ള്ള ച​ര്‍​ച്ച​ക​ളി​ല്‍​നി​ന്ന്​ ഫ്രീ ഡെമോക്രാറ്റുകളും പി​ന്‍​വാ​ങ്ങി​യ​തോ​ടെ​യാ​ണ്​ ചാ​ന്‍​സ​​ല​ര്‍ അം​ഗ​ല മെ​ര്‍​ക​ല്‍ ക​ന​ത്ത പ്ര​തി​സ​ന്ധി​ക്കു ന​ടു​വി​ലാ​യ​ത്. നീ​ണ്ട 12 വ​ര്‍​ഷം രാ​ജ്യം ഭ​രി​ക്കു​ക​യും യൂ​റോ​പ്പി​ലെ ചോ​ദ്യം ചെ​യ്യ​പ്പെ​ടാ​​ത്ത നേ​താ​വാ​യി ആ​ദ​രി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്ന മെ​ര്‍​ക​ലി​ന്​ ഇ​തോ​ടെ സ​ര്‍​ക്കാ​ര്‍ രൂ​പ​വ​ത്​​ക​ര​ണം അ​ഗ്​​നി​പ​രീ​ക്ഷ​യാ​യി. ചര്‍ച്ച ഉടന്‍ പൂര്‍ത്തിയാകുമെന്നും ഇന്ന് രാവിലെ കരാര്‍ നിലവില്‍വരുമെന്നും കരുതപ്പെട്ടിരുന്നിടത്താണ്​ ഇന്നലെ വൈകുന്നേരം ഫ്രീ ഡെമോക്രാറ്റുകളുടെ അധ്യക്ഷന്‍ ക്രിസ്ത്യന്‍ ലിന്ഡനര്‍ നാടകീയമായി പിന്‍മാറ്റം പ്രഖ്യാപിച്ചത്. “തെറ്റായ സംവിധാനങ്ങളുടെ പിന്തുടര്‍ച്ച മുന്നോട്ടുവെക്കുന്ന ഈ സംവിധാനത്തില്‍ പങ്കെടുക്കാന്‍ ഫ്രീ ഡെമോക്രാറ്റുകള്‍ തയാറല്ല” എന്നായിരുന്നു അദ്ദേഹത്തി​​െന്‍റ പ്രതികരണം. ചര്‍ച്ച വഴിമുട്ടിയതോടെ ജര്‍മന്‍ പ്രസിഡന്‍റ്​ ജര്‍മന്‍ പ്രസിഡന്റ് വാള്‍ട്ടര്‍ സ്റ്റയിന്‍മയറെ മെര്‍കല്‍ കണ്ടിരുന്നു.

നാലാമൂഴത്തിന്​ ജനവിധി വന്ന്​ മാസങ്ങളായിട്ടും സര്‍ക്കാര്‍ രൂപവത്​കരണം കീറാമുട്ടിയായി തുടരുന്ന മെര്‍കലിന്​ മുമ്ബില്‍ ഒരു മാര്‍ഗമേ അവശേഷിക്കുന്നുള്ളൂ. മുന്‍ സര്‍ക്കാരിന്റെ മട്ടില്‍ പ്രധാന പ്രതിപക്ഷമായ സോഷ്യല്‍ ഡെമോക്രാറ്റുകളുമായി ചേര്‍ന്നുള്ള മഹാസഖ്യം തുടര്‍ന്ന്​ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുക അതല്ലങ്കില്‍ വീണ്ടും ഒരു തെരെഞ്ഞെടുപ്പ് നേരിടുക. സോഷ്യല്‍ ഡെമോക്രാറ്റുകളുടെ പ്രതിനിധിയായ പ്രസിഡന്റ് വാള്‍ട്ടര്‍ സ്റ്റയിന്‍ മയര്‍ കൈക്കൊള്ളുന്ന തീരുമാനം അനുസരിച്ചാകും ഇനി ജര്‍മന്‍ സര്‍ക്കാരിന്റെ ഭാവി.

സെ​പ്​​റ്റം​ബ​റി​ല്‍ ലോ​കം ഉ​റ്റു​നോ​ക്കി​യ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കു​റ​ഞ്ഞ ഭൂരിപക്ഷവുമാ​യാ​ണ്​ മെ​ര്‍​ക​ലി​​െന്‍റ ക്രി​സ്ത്യ​ന്‍ ഡെ​മോ​ക്രാ​റ്റി​ക്​ യൂ​നി​യ​ന്‍, ബ​വേ​റി​യ​ന്‍ മേ​ഖ​ല​യി​ല്‍ സ്വാ​ധീ​ന​മു​ള്ള ക്രി​സ്​​ത്യ​ന്‍ സോ​ഷ്യ​ല്‍ യൂ​നി​യ​ന്‍ എ​ന്നി​വ​യ​ട​ങ്ങു​ന്ന സ​ഖ്യം ക​ട​ന്നു​കൂ​ടി​യ​ത്. ഗ്രീ​ന്‍​സ്​ ക​ക്ഷി പി​ന്തു​ണ ന​ല്‍​കി​യെ​ങ്കി​ലും കേ​വ​ല ഭൂ​രി​പ​ക്ഷം ഉ​റ​പ്പാ​ക്കാ​നാ​യി​ട്ടി​ല്ല. കൂ​ടു​ത​ല്‍ ക​ക്ഷി​ക​ളു​മാ​യി ചേ​ര്‍​ന്ന്​ മ​ന്ത്രി​സ​ഭ രൂ​പ​വ​ത്​​ക​രി​ക്കാ​ന്‍ മാ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന ച​ര്‍​ച്ച​ക​ളും വി​ജ​യം​ക​ണ്ടി​ട്ടി​ല്ല. നി​കു​തി, അ​ഭ​യാ​ര്‍​ഥി​പ്ര​ശ്​​നം, പ​രി​സ്​​ഥി​തി ന​യം തു​ട​ങ്ങി​യ​വ​യാ​ണ്​ പാ​ര്‍​ട്ടി​ക​ള്‍​ക്കി​ട​യി​ല്‍ കീ​റാ​മു​ട്ടി​യാ​യി തു​ട​രു​ന്ന വി​ഷ​യ​ങ്ങ​ള്‍.

ഭൂ​രി​പ​ക്ഷ​മു​റ​പ്പാ​ക്കാ​നാ​യി​ല്ലെ​ങ്കി​ലും ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യെ​ന്ന നി​ല​ക്ക്​ സ​ര്‍​ക്കാ​റു​ണ്ടാ​ക്കാ​ന്‍ മെ​ര്‍​ക​ലി​നാ​കു​മെ​ങ്കി​ലും കൂ​ടു​ത​ല്‍ കാ​ലം മു​ന്നോ​ട്ടു​പോ​കാ​നാ​കി​ല്ലെ​ന്ന ആ​ശ​ങ്ക നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ന്‍ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക്​ നീ​ങ്ങി​യാ​ല്‍ മെ​ര്‍​ക​ലി​ന്​ അ​ടി​തെ​റ്റു​മെ​ന്ന്​ പ്ര​വ​ചി​ക്കു​ന്ന​വ​രു​മു​ണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top