×

ട്രംപ് ദക്ഷിണ കൊറിയ സന്ദര്‍ശിക്കാനിരിക്കെ മറ്റൊരു മിസൈല്‍ പരീക്ഷണത്തിന് ഉത്തര കൊറിയ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

സോള്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ദക്ഷിണ കൊറിയ സന്ദര്‍ശിക്കാനിരിക്കെ മറ്റൊരു മിസൈല്‍ പരീക്ഷണത്തിന് ഉത്തര കൊറിയ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്യോങ്യാങ്ങിലെ മിസൈല്‍ ഗവേഷണ കേന്ദ്രത്തില്‍ അടുത്തിടെ നിരവധി വാഹനങ്ങള്‍ വന്നുപോയതാണു സംശയത്തിന് ഇടയാക്കിയത്.

അടുത്ത ചൊവ്വാഴ്ചയാണ് ട്രംപ് ദക്ഷിണ കൊറിയയില്‍ എത്തുന്നത്. ജപ്പാന്‍, ചൈന, വിയറ്റ്‌നാം, ഫിലിപ്പീന്‍സ് എന്നീ ഏഷ്യന്‍ രാജ്യങ്ങളും ട്രംപ് സന്ദര്‍ശിക്കും.

രണ്ട് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളാണ് ജൂലൈയില്‍ ഉത്തര കൊറിയ വിക്ഷേപിച്ചത്. യുഎസിന്റെ ഭൂപ്രദേശം വരെ എത്താന്‍ ഈ മിസൈലുകള്‍ക്കാതും. അമേരിക്കയ്ക്ക് ഒരു സമ്മാനമെന്നാണ് ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ വിക്ഷേപണത്തെ വിശേഷിപ്പിച്ചത്. ഇതിനുപിന്നാലെ ജപ്പാനുമുകളില്‍ക്കൂടി രണ്ടു മിസൈലുകളും ഹൈഡ്രജന്‍ ബോംബ് പരീക്ഷണവും ഉത്തര കൊറിയ നടത്തി.

അതേസമയം, ആറാം ആണവ പരീക്ഷണം മൂലം നിരവധിപ്പേര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത ഉത്തര കൊറിയ തള്ളി. ജപ്പാന്‍ മാധ്യമമായ ടിവി അസാഹിയാണ് ആണവ പരീക്ഷണത്തെത്തുടര്‍ന്നു പരീക്ഷണശാല തകര്‍ന്നു നിരവധിപ്പേര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top