×

നികുതി വെട്ടിച്ച് വാഹനരജിസ്‌ട്രേഷന്‍ നടത്തിയതിന് എംപിയും സിനിമ താരവുമായ സുരേഷ് ഗോപിക്ക് നോട്ടീസ്.

കൊച്ചി : നികുതി വെട്ടിച്ച് വാഹനരജിസ്‌ട്രേഷന്‍ നടത്തിയതിന് എംപിയും സിനിമ താരവുമായ സുരേഷ് ഗോപിക്ക് നോട്ടീസ്. മോട്ടോര്‍ വാഹന വകുപ്പാണ് നോട്ടീസ് അയച്ചത്. നവംബര്‍ 13ന് മുമ്പ് രേഖകള്‍ ഹാജരാക്കണം. രജിസ്‌ട്രേഷന്‍ പുതുച്ചേരിയില്‍ നിന്ന് കേരളത്തിലേക്ക് മാറ്റാത്തതെന്താണെന്നും വിശദീകരണം നല്‍കണം. വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ് കേസില്‍ ക്രിമിനല്‍ കേസെടുക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് ജോയിന്റ് കമ്മീഷണര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. തട്ടിപ്പിന് പിന്നില്‍ വന്‍ റാക്കറ്റുണ്ടെന്ന് ജോയിന്റ് കമ്മീഷണര്‍ രാജീവ് പുത്താലത്ത് പറഞ്ഞു. സംഭവത്തില്‍ സംസ്ഥാനം നിയമനടപടികള്‍ തുടങ്ങിയതായി എഡിജിപി അനില്‍കാന്തും വ്യക്തമാക്കി. അടുത്തിടെ നിരവധി സിനിമാ താരങ്ങള്‍ വാഹന രജിസ്‌ട്രേഷനില്‍ തട്ടിപ്പില്‍ നടത്തിയതായി കണ്ടെത്തിയിരുന്നു. മലയാള സിനിമ താരങ്ങളായ അമലപോളും ഫഹദ് ഫാസിലും വ്യാജവിലാസത്തില്‍ വാഹനം രജിസ്ട്രര്‍ ചെയ്താണ് തട്ടിപ്പ് നടത്തിയതെന്ന് കണ്ടെത്തിയിരുന്നു. സുരേഷ് ഗോപി വാടകയ്ക്ക് താമസിച്ചിരുന്നുവെന്ന് വ്യാജരേഖകളുണ്ടാക്കിയാണ് വാഹന രജിസ്‌ട്രേഷനില്‍ തട്ടിപ്പ് നടത്തിയത്. കേരളത്തിലായിരുന്നുവെങ്കില്‍ പതിനഞ്ച് ലക്ഷവും ഇരുപത് ലക്ഷവും നികുതി അടയയ്‌ക്കേണ്ടിയിരുന്ന സാഹചര്യത്തിലാണ് വെറും ഒന്നരലക്ഷം രൂപ മുടക്കി ഇവര്‍ തമിഴ്‌നാട്ടില്‍ വാഹനരജിസ്‌ട്രേഷന്‍ നടത്തിയത്. അതേസമയം നികുതിവെട്ടിപ്പിലൂടെ രജിസ്‌ട്രേഷന്‍ നടത്തിയ തന്റെ ബെന്‍സ് കാറിന്റെ രജിസ്‌ട്രേഷന്‍ കേരളത്തിലേക്ക് മാറ്റുമെന്ന് ഫഹദ് ഫാസില്‍ പറഞ്ഞു. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ഈ കാര്യം അറിയിച്ചിട്ടുണ്ടെന്ന് താരം വ്യക്തമാക്കി. പോണ്ടിച്ചേരിയില്‍ നിന്ന് എന്‍.ഒ.സി കിട്ടിയിലുടന്‍ രജിസ്‌ട്രേഷന്‍ മാറും. മോട്ടോര്‍ വാഹന വകുപ്പിന്റെ നോട്ടീസിലുള്ള മറുപടിയിലാണ് ഫഹദ് ഈ കാര്യം അറിയിച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top