×

വിഎം സുധീരന്‍ നാളെ മുക്കത്തെ ഗെയില്‍ സമരവേദിയിലെത്തും

മുക്കം : മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ നാളെ മുക്കത്തെ ഗെയില്‍ വിരുദ്ധസമരവേദിയിലെത്തും. പികെ കുഞ്ഞാലിക്കുട്ടിയും സുധീരനൊപ്പം സമരവേദി പങ്കിടും. അതേസമയം സമരം യുഡിഎഫ് ഏറ്റെടുക്കില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

മുക്കത്തെ ഗെയിലിന്റ പൈപ്പിടല്‍ ജോലികള്‍ വീണ്ടും ആരംഭിച്ചിരുന്നു. ഉത്തരമേഖല ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തില്‍ പദ്ധതി പ്രദേശത്ത് കനത്ത സുരക്ഷയേര്‍പ്പെടുത്തിയാണ് പണികള്‍ തുടങ്ങിയിരിക്കുന്നത്. പൈപ്പിടലിനായി സ്ഥലത്ത് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചുള്ള ജോലികളാണ് ആരംഭിച്ചത്. അതേസമയം ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് മുക്കത്ത് ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്.

എരഞ്ഞിമാവില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍വേ നടത്താനെത്തിയ ഉദ്യോഗസ്ഥരുടെ വാഹനം സമരക്കാര്‍ അക്രമിച്ചതോടെ ഇന്നലെ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരുന്നു.വൈകിട്ട് മുക്കം പോലീസ് സ്‌റ്റേഷനു മുന്നില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം നഗരത്തിന്റെ മറ്റു മേഖലകളിലേക്കും വ്യാപിച്ചു. പ്രതിഷേധക്കാര്‍ പോലീസ് വാഹനം തല്ലിത്തകര്‍ത്തു. സംഘര്‍ഷം രൂക്ഷമായതോടെ പോലീസ് നാട്ടുകാര്‍ക്ക് നേരെ ഗ്രനേഡ് ഉപയോഗിച്ചു. ചിതറിയോടിയ പ്രതിഷേധക്കാര്‍ പലയിടത്തും പൊലീസിനു നേരെ തിരിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. കല്ലേറുകൊണ്ട് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ശ്യാം കുമാറിന് പരിക്കേറ്റു.

പോലീസ് അറസ്റ്റ് ചെയ്തവരെ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് എം.ഐ ഷാനവാസ് എം.പി, മുന്‍ എം.എല്‍.എ മോയിന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ സമരസമിതി പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷനുമുന്നില്‍ ഉപവാസമിരുന്നു. അതിനിടെ സമരക്കാരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ വലിയ സംഘര്‍ഷമായി മാറുകയായിരുന്നു.ഇതേത്തുടര്‍ന്നാണ് ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top